Ernakulam
പൊലീസിനു സ്വാതന്ത്ര്യം, 110ാം ദിവസം ഫൈനൽ വിധി
കൊച്ചി: ആലുവ പീഡന കേസിൽ അന്വേഷണവും വിചാരണയും റെക്കോഡ് വേഗത്തിലാണ് പൂർത്തിയാക്കിയത്. കേരളത്തിൽ ഏറ്റവും വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിക്കു വധ ശിക്ഷ നേടിക്കൊടുത്ത അപൂർവം കേസുകളിൽ ഒന്നാണിത്. സംഭവം നടന്ന് 30 ദിവസങ്ങൾക്കുള്ളിൽ അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിക്കപ്പെട്ടു. 60 ദിവസങ്ങൾക്കുള്ളിൽ വിചാരണയും പൂർത്തിയാക്കി. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി 110ാം ദിവസം അന്തിമ വിധിയും വന്നു.
ഈ നേട്ടത്തിനു പിന്നിൽ പൊലീസിനെയും ജുഡീഷ്യറിയെയും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചതാണ് പ്രധാന കാരണം. സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചാൽ ഏതു കേസും ഇതു പോലെ കാര്യക്ഷമമായി തെളിയിക്കാൻ പൊലീസിനു കഴിയുമെന്ന് അന്വേഷണത്തിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറയുന്നു. പ്രതി ഇതര സംസ്ഥാനത്തു നിന്നു വന്നയാളായതും അയാൾക്കു മേൽ ഭരണപക്ഷ താത്പര്യങ്ങൾ ഇല്ലാതെ പോയതുമാണ് പൊലീസിനു നിഷ്പക്ഷമായി പ്രവർത്തിക്കാൻ കഴിഞ്ഞത്.
അതേ സമയം, കേരളത്തെ നടുക്കിയ വാളയാർ ഇരട്ട ആത്മഹത്യാ കേസിൽ പൊലീസിനും കോടതിക്കും ഈ സ്വതാന്ത്ര്യം ലഭിച്ചില്ല. പോക്സോ കേസ് ആയിട്ടു പോലും അന്വേഷണം നീളുകയാണ്. പൊലീസിനു മേൽ കേരളത്തിലെ ഭരണ നേതൃത്വം നടത്തുന്ന ഇടപെടലുകളാണ് അന്വേഷണം അട്ടിമറിക്കുന്നതും പ്രതികളെ രക്ഷപ്പെടുത്തുന്നതും. ആലുവ സംഭവത്തിൽ അന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാനും പ്രതിയെ വളരെ വേഗത്തിൽ കണ്ടെത്താനും ആലുവ എംഎൽഎ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ കാണിച്ച ജാഗ്രത ഏറെ പ്രകീർത്തിക്കപ്പെട്ടു. അൻവർ സാദത്തിനെ പൊലീസ് ഉദ്യോഗസ്ഥർ ഇന്ന് അനുമോദിക്കുകയും ചെയ്തു.
Ernakulam
കുസാറ്റിൽ കെഎസ്‌യു തേരോട്ടം; 31 വർഷങ്ങൾക്ക് ശേഷം യൂണിയൻ പിടിച്ചു
കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT) യൂണിവേഴ്സിറ്റി യൂണിയൻ എസ്എഫ്ഐയിൽ നിന്നും പിടിച്ചെടുത്ത് കെഎസ്‌യു. 31 വർഷങ്ങൾക്ക് ശേഷമാണ് കെഎസ്‌യു യൂണിയൻ വിജയിക്കുന്നത്. കുര്യന്‍ ബിജു ചെയര്‍പേഴ്‌സണായും നവീന്‍ മാത്യൂ വൈസ് ചെയര്‍പേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടു. സഖ്യം ഇല്ലാതെ ഒറ്റയ്ക്കാണ് കെഎസ്‌യു തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
Ernakulam
സംസ്ഥാനത്ത് സ്വർണവില താഴേക്ക്; പവന് 440 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് മൂന്നുദിവസത്തെ കുതിപ്പിനും ഒരുദിവസത്തെ വിശ്രമത്തിനും ശേഷം സ്വർണവില താഴേക്ക്. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 57,840 രൂപയിലും പവന് 7,230 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 45 രൂപ കുറഞ്ഞ് 5,970 രൂപയിലെത്തി. മൂന്നുദിവസത്തിനിടെ 1,360 രൂപ വർധിച്ച ശേഷം വ്യാഴാഴ്‌ച മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് കുറഞ്ഞത്. തിങ്കളാഴ്ച പവന് 120 രൂപയും ചൊവ്വാഴ്‌ച 600 രൂപയും ബുധനാ ഴ്ച 640 രൂപയുമാണ് വർധിച്ചത്. കഴിഞ്ഞ ഒൻപതു ദിവസത്തിനിടെ രണ്ടായിരത്തിലേറെ രൂപയാണ് പവന് കൂടിയത്.
ഈ മാസത്തിൻ്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വർണ വില എത്തി. പിന്നീട് ഉയർന്ന വിലയിൽ തുടർന്നുള്ള ദിവസങ്ങളിൽ ചാഞ്ചാട്ടമാണ് ദൃശ്യമായത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ വീണ്ടും വില ഉയരുകയായിരുന്നു. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തി ൽ പവൻ വിലയിലെ എക്കാലത്തെയും റെക്കോർഡ്.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. വ്യാഴാഴ്ച ഔൺസിന് 2,724 ഡോളർ എന്ന ഒരുമാസത്തെ ഉയരത്തിലെത്തിയ രാജ്യാന്തരവില, ഇന്ന് 2,679 ഡോളറിലേക്ക് വരെ ഇടിഞ്ഞ ശേഷം ഇപ്പോൾ 2,686 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
സിറിയയിലെ ആഭ്യന്തരകലാപം, റഷ്യ – യു ക്രെയ്ൻ സംഘർഷം, ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ പ്രതിസന്ധികൾ എന്നിവ മുൻനിർ ത്തിയാണ് അന്താരാഷ്ട്ര തലത്തിൽ സ്വർണവിലയിൽ വർധന ഉണ്ടായത്. അതേസമയം, വെള്ളിവിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് മൂന്നു രൂപ കുറഞ്ഞ് 98 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Ernakulam
കൈവെട്ട് കേസ് : മൂന്നാം പ്രതിയായ എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി
കൊച്ചി: പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതിയായ എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, പി വി ബാലകൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. കേസിന്റെ വിചാരണ കാലത്തും ശിക്ഷാവിധിക്ക് ശേഷവും ഒന്‍പത് വര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിക്കുകയാണെന്ന പ്രതിയുടെ വാദം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ എന്‍ഐഎ ശക്തമായി എതിര്‍ത്തെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. എന്‍ഐഎ അപ്പീല്‍ സമീപഭാവിയിലൊന്നും പരിഗണിക്കാന്‍ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം, രാജ്യം വിട്ട് പോകരുത്, അന്വേഷണത്തെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം നല്‍കിയത്.
ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ കഴിഞ്ഞ വര്‍ഷമാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു. 2010 മാര്‍ച്ചിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രൊഫസര്‍ ടി ജെ ജോസഫിനെ ആക്രമിക്കുന്നത്. ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് അന്വേഷണം ഏറ്റെടുത്ത എന്‍ഐഎയും കുറ്റകൃത്യത്തിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പങ്കാളിത്തം കണ്ടെത്തിയിരുന്നു.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 days ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 days ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login