സ്വാതന്ത്ര്യസമരസേനാനി ചെറ്റച്ചൽ ശേഖർജിയെ അനുസ്മരിച്ചു

ദേശീയ ബാലതരംഗത്തിന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി ചെറ്റച്ചൽ ശേഖർജി അനുസ്മരണം നടത്തി. അരുവിക്കര നിയോജക മണ്ഡലത്തിലെ തൊളിക്കോട് പരപ്പാറ കണ്ണങ്കരയിലുള്ള ചെറ്റച്ചൽ ശേഖർജിയുടെ വസതിയിലാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. ദേശീയ ബാലതരംഗം വാമനപുരം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ ഓണാഘോഷ മത്സരങ്ങളിൽ വിജയികളായ നൂറിൽപ്പരം കുട്ടികൾക്ക് തദവസരത്തിൽ സമ്മാനവിതരണവും നടന്നു. ദേശീയബാലതരംഗം പ്രോഗ്രാം കോഡിനേറ്റർ റിജിത് ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം ദേശീയബാലതരംഗം സംസ്ഥാന ചെയർമാൻ T. ശരത്ചന്ദ്രപ്രസാദ് Ex MLA ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺ രാജൻ ഗ്രാമ പഞ്ചായാത്തംഗങ്ങളായ ചായം സുധാകരൻ, N S ഹാഷിം, കെ ശ്രീകുമാർ, ചെറ്റച്ചൽ ശേഖർജിയുടെ മകളും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ നളിനി ടീച്ചർ, വിഎസ് കൃഷ്ണരാജ്, ക്‌ളീറ്റസ് തോമസ്, തെന്നൂർ വി സജികുമാർ തുടങ്ങിയവർ പങ്കെടുത്തു

Related posts

Leave a Comment