സ്വാതന്ത്ര്യസമര സേനാനി അഡ്വ. അയ്യപ്പൻ പിള്ള അന്തരിച്ചു


തിരുവനന്തപുരം: സ്വാതന്ത്രസമര സേനാനിയും തലമുതിർന്ന സ്വാതന്ത്ര്യ സമര സേനാനിയുമായ കെ അയ്യപ്പൻ പിള്ള അന്തരിച്ചു. 107 വയസ്സായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യകാല നേതാക്കളിൽ ഒരാളാണ്. ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്ന ഇദ്ദേഹം രാജ്യത്തെ ഏറ്റവും മുതിർന്ന അഭിഭാഷകരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.

തിരുവനന്തപുരം കോർപ്പറേഷനിലെ ആദ്യ കൗൺസിലർമാരിൽ ഒരാളുമായിരുന്നു. 1942-ലാണ് അദ്ദേഹം തിരുവനന്തപുരം നഗരസഭ കൗൺസിലറായത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ആറരയോെ അന്ത്യം സംഭവിക്കുകയായിരുന്നു.
ഗാന്ധിജിയെ രണ്ടുതവണ നേരിൽക്കണ്ട കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം രാജ്യത്ത് ഏറ്റവും മുതിർന്ന അഭിഭാഷകനും ബാർ അസേസിയേഷനുകളിലെ ഏറ്റവും മുതിർന്ന അംഗവുമായിരുന്നു. കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിനു കോൺ​ഗ്രസിന്റെ സജീവ സാന്നിധ്യമായിരുന്നു. പിൽക്കാലത്ത് ബിജെപിയുമായി അടുത്തു. കഴിഞ്ഞ ജന്മദിനത്തിന് പ്രധാനമന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് ആശംസകൾ നേർന്നിരുന്നു. തിരുവിതാംകൂറിലെ ആദ്യ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് കോൺ​ഗ്രസ് സ്ഥാനാർത്ഥിയാക്കാൻ കെ അയ്യപ്പൻ പിള്ള പരിഗണിക്കപ്പെട്ടിരുന്നു. കെ അയ്യപ്പൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. അഭിഭാഷകൻ എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Related posts

Leave a Comment