സ്വാതന്ത്ര്യ സമരവും മലബാർ കലാപവും : സെമിനാർ നടത്തി

ദോഹ : ഇന്ത്യൻ സ്വാതന്ത്ര്യ സമരവും മലബാർ കലാപവും എന്ന വിഷയത്തിൽ ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി വെബിനാർ സംഘടിപ്പിച്ചു.കോഴിക്കോട് ഡിസിസി പ്രസിഡന്റ്‌ ആയി തെരഞ്ഞെടുത്ത അഡ്വക്കറ്റ് കെ പ്രവീൺകുമാറിന് വെബിനാറിൽ സ്വീകരണവും  നൽകി. മലബാർ കലാപത്തിന്റെ നൂറാം വാർഷികം ആചരിക്കാൻ പോകുന്ന ഈ സമയത്തു്  കോഴിക്കോട് ഡിസിസി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ചരിത്ര പഠന ക്ലാസുകൾ സംഘടിപ്പിക്കുമെന്നും ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രവീൺ കുമാർ  പറഞ്ഞു.
       മലബാർ കലാപം യഥാർത്ഥത്തിൽ മലബാർ വിപ്ലവം എന്ന പേരിലാണ് അറിയപ്പെടേണ്ടതെന്ന് വിഷയത്തിൽ ക്ലാസ്സ്‌ എടുത്ത എ ഐ സി സി മെമ്പർ ഡോക്ടർ എം ഹരിപ്രിയ പറഞ്ഞു. ഖിലാഫത്ത് പ്രസ്ഥാനം, മലബാർ കലാപം തുടങ്ങി ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ഒരു മണിക്കൂറിൽപ്പരം നീണ്ടു നിൽക്കുന്ന ക്ലാസ്സ്‌ നടന്നു.
             ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ വടകര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ബാസ് സി വി സ്വാഗതം ആശംസിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സമീർ ഏറാമല, ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ കെ കെ ഉസ്മാൻ, സെൻട്രൽ കമ്മിറ്റി നേതാക്കളായ
 അൻവർ സാദത്ത്, വിപിൻ മേപ്പയ്യൂർ, സിറാജ്, കരീം നടക്കൽ മറ്റു ജില്ലകളിലെ നേതാക്കൾ, കോഴിക്കോട് ജില്ലയിലെ ഭാരവാഹികൾ, മണ്ഡലം കമ്മിറ്റി നേതാക്കൾ എന്നിവർ ആശംസകൾ അറിയിച്ചു. ജില്ലാ ട്രഷറർ ഹരീഷ്കുമാർ നന്ദി പറഞ്ഞു.

Related posts

Leave a Comment