നൈപുണ്യ അധിഷ്ഠിത പഠനരീതിക്ക്‌ ഈ കാലഘട്ടത്തിൽ ഉള്ള പ്രാധാന്യം” നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൌൺസിൽ നടത്തുന്ന സൗജന്യ വെബിനാർ


 കണ്ണൂർ :നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൌൺസിൽ സംഘടിപ്പിക്കുന്ന സൗജന്യ വെബിനാർ. “നൈപുണ്യ അധിഷ്ഠിത പഠനത്തിന് ഈ കാലഘട്ടത്തിൽ ഉള്ള പ്രാധാന്യo” എന്നതാണ് വിഷയം. അതാതു മേഖലകളിലെ പ്രയോഗിക വൈദഗ്ധ്യം വികസിപ്പിച്ചുകൊണ്ട് അറിവ് പകരുക എന്നതാണ് നൈപുണ്യ അധിഷ്ഠിത പഠനം ലക്ഷ്യമിടുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിവ് ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് വെബിനാറിന്റെ ലക്ഷ്യം. മിസ്. ഐഷ സമീഹ, ഫൗണ്ടർ ആൻഡ് ചീഫ് ട്രൈനർ ഓഫ്  കോടർഫിൻ ആണ് വെബിനാറിന് നേതൃത്വം നൽകുന്നത്. ജൂലൈ പതിനേഴാം തിയതി രാവിലെ പതിനൊന്നു മണിക്കാണ് വെബിനാർ.പ്രായഭേദമെന്യേ ആർക്കുവേണമെങ്കിലും വെബിനാറിൽ പങ്കെടുക്കാം.വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്.പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +91 7510996776വെബ്സൈറ്റ് ലിങ്ക് : http://www.ncdconline.org

Related posts

Leave a Comment