കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ സൗജന്യ വാക്സിനേഷൻ ക്യാമ്പ്

കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ കോവിഡ് കെയർ പദ്ധതികളുടെ ഭാഗമായി സൗജന്യ കോവി -ഷീൽഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. പത്മശ്രീ ഭരത് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ & ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും സി.പി. സാലിഹ് നേതൃത്വം കൊടുക്കുന്ന സി.പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ആദ്യം രജിസ്റ്റർ ചെയ്യുന്ന രണ്ടായിരം പേർക്കായിരിക്കും വാക്സിനേഷൻ നൽകുക. സെപ്റ്റംബർ 20ന് കണ്ണൂർ ജൂബിലി ഹാൾ, തളിപ്പറമ്പ് – റിക്രിയേഷൻ ക്ലബ് ഹാൾ (കോടതിക്ക് സമീപം), പേരാവൂർ – GUPS വിളക്കോട് (മുഴക്കുന്ന് പഞ്ചായത്ത് ) എന്നിവിടങ്ങളിൽ വെച്ചാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : 9495942402, 9074759196, 9895535015, 9895883832

Related posts

Leave a Comment