നിങ്ങളുടെ ജീവിത ലക്ഷ്യത്തിന്റെ നേരായ ദിശ അറിയാം : സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

കോഴിക്കോട് : സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. “നിങ്ങളുടെ ജീവിത ലക്ഷ്യത്തിന്റെ നേരായ ദിശ അറിയാം.” എന്ന വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ഫോക്കസ് ഫയറീസ് സർക്കിളാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സുഷമ ഷാൻ(ലൈഫ് കോച്ച് /അംഗീകൃത എൻ എൽ പി പ്രാക്ടീഷണർ /കൗൺസിലർ /ജിയോതെറാപ്പിസ്റ് /ഇ എഫ് ടി പ്രാക്ടീഷണർ /സർട്ടിഫൈഡ് ബോഡി ലാംഗ്വേജ് റീഡർ )ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്രായഭേദമന്യേ താല്പരായവർക്ക് ഈ സെമിനാറിൽ പങ്കെടുക്കാം. ഡിസംബർ 31 ന് വൈകുന്നേരം 7മണി മുതൽ 8.30മണി വരെയാണ് സെമിനാർ. സൂം മീറ്റിലാണ് സെമിനാർ നടക്കുക.വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +919497314789 (സംഘാടക ). വെബ്സൈറ്റ് www.ncdconline.org.

Related posts

Leave a Comment