സൗജന്യ പ്രമേഹ മെഡിക്കൽ ക്യാമ്പ്;ലയണ്‍സ്-മണപ്പുറം ഡയബറ്റിക് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

മാള: ജനങ്ങളിലെ വർദ്ധിച്ചു വരുന്ന പ്രമേഹ രോഗം കണക്കിലെടുത്ത് ലയൺസ് ക്ലബും മണപ്പുറവും ചേർന്ന് ഡയബെറ്റിക്സ് സെന്റർ നാടിനു സമർപ്പിച്ചു. മാള- കൊമ്പൊടിഞ്ഞാമാക്കലിൽ ആരംഭിച്ച സെന്ററിന്റെ ഉദ്‌ഘാടനം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ് മൊറോലിയും, മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സാജു ആന്റണി പാത്താടനും ചേര്‍ന്ന് നിര്‍വഹിച്ചു. ക്യാമ്പുകളായി നടത്തുന്ന സൗജന്യ നിർണയവും പരിശോധനയും എല്ലാ ആഴ്ചയിലും പൊതുജനങ്ങൾക്ക് ലഭ്യമാകും.

കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ.ക്ലമന്റ് തോട്ടാപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ മണപ്പുറം സി.ഇ.ഒ ജോര്‍ജ് ഡി.ദാസ് ശിലാഫലകം അനാച്ഛാദനം ചെയ്തു.

ലയണ്‍സ് ക്ലബ് സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടോണി ആനോക്കാരന്‍,ക്യാബിനറ്റ് സെക്രട്ടറി എ.ആര്‍ രാമകൃഷ്ണന്‍, ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് അഡ്‌വൈസര്‍ ജോണ്‍സന്‍ കോലങ്കണ്ണി, മണപ്പുറം ഫിനാന്‍സ് സീനിയര്‍ പി.ആര്‍.ഓയും ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്ററുമായ കെ.എം അഷ്‌റഫ്, ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജെയിംസ് വളപ്പില, സോണ്‍ ചെയര്‍മാന്‍ ആന്റോ സി.ജെ,ക്ലബ് സെക്രട്ടറി പ്രഫ. കെ.ആര്‍ വര്‍ഗീസ്, ട്രഷറര്‍ ബിജു കൊടിയന്‍ എന്നിവര്‍ സംസാരിച്ചു. ജോണ്‍സന്‍ കോലങ്കണ്ണി,എന്‍.കെ ഷാജി,ഐറിന്‍ പോള്‍ എന്നിവരെയും,ലോക എഞ്ചിനീയര്‍ ദിനത്തില്‍ എഞ്ചിനീയര്‍മാരായ സാജു ആന്റണി പാത്താടന്‍, എ.ആര്‍ രാമകൃഷ്ണന്‍ എന്നിവരെയും യോഗത്തില്‍ ആദരിച്ചു.

Related posts

Leave a Comment