തക്കാളിയുമായി വരുന്നവർക്ക് ബിരിയാണി ഫ്രീ ; കടയുടമയുടെ വേറിട്ട പ്രതിക്ഷേധം വൈറലാകുന്നു

ഒരു കിലോ തക്കാളിയുമായി എത്തുന്നവർക്ക് ഒരു ചികൻ ബിരിയാണി സൗജന്യമായി നൽകുമെന്ന് ഹോടെലിന്റെ വാഗ്ദാനം.
ചൊവ്വാഴ്ച ഒരു ദിവസത്തേക്ക് മാത്രമാണ് ഓഫർ. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയായിരുന്നു ഓഫർ. വിവരം അറിഞ്ഞ് രാവിലെ മുതൽ തന്നെ കടയ്ക്കു മുൻപിൽ ആളുകളുടെ നീണ്ടനിരയായിരുന്നു.

രണ്ടു ചികൻ ബിരിയാണി വാങ്ങിയാൽ അരക്കിലോ തക്കാളി അങ്ങോട്ടു നൽകുമെന്നും വാഗ്ദാനമുണ്ടായിരുന്നു. തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ആമ്ബൂർ ബിരിയാണി കട ഈ ഓഫർ പ്രഖ്യാപിച്ചത്.
രണ്ടു ബിരിയാണി വാങ്ങി, സൗജന്യ തക്കാളിയുമായി പോയവരാണ് കൂടുതലും. കടയിൽ 80 രൂപയാണ് ഒരു ബിരിയാണിയുടെ വില. അതേസമയം, തമിഴ്‌നാട്ടിൽ കിലോയ്ക്കു 140 രൂപവരെയാണ് തക്കാളിയുടെ വില.

വിലക്കയറ്റം നിയന്ത്രിക്കാത്തതിനെ തുടർന്നുള്ള പ്രതിഷേധമാണ് ഈ ഓഫർ കച്ചവടത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഉടമ പറഞ്ഞു.

Related posts

Leave a Comment