ഡച്ച്‌ താരം ഫ്രഡെറിക് ഓവര്‍ഡൈക്കിന് ടി20യില്‍ ഒരു മത്സരത്തില്‍ ഏഴ് വിക്കറ്റെന്ന ചരിത്രനേട്ടം

രാജ്യാന്തര തലത്തിൽ ടി20യിൽ ഒരു മത്സരത്തിൽ നിന്ന് ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന താരം എന്ന ചരിത്രനേട്ടം സ്വന്തമാക്കി നെതർലൻഡ്‌സ്‌ താരം ഫ്രഡെറിക് ഓവർഡൈക്ക്. ഫ്രാൻസിനെതിരെ നടന്ന വനിതാ ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏഴ് വിക്കറ്റുകളാണ്‌ ഡച്ച്‌ താരം വീഴ്ത്തിയത്. നെതർലൻഡ്‌സ്‌ ടീമിന്റെ പേസ് ബൗളറായ ഓവർഡൈക്കിന്റെ അതിഗംഭീര പ്രകടനത്തിൽ17.3 ഓവറിൽ വെറും 33 റൺസിനാണ് എല്ലാവരും പുറത്തായത്. ഇതോടെ ഫ്രാൻസിനെതിരെ നെതർലൻഡ്‌സ്‌ തകർപ്പൻ ജയം നേടി. ബ്രാട്ട്, ലിഞ്ച്, സീഗേഴ്‌സ് എന്നിവർ ബാക്കി മൂന്ന് വിക്കറ്റുകൾ പങ്കിട്ടെടുത്തു. ഓവർഡൈക്ക് എറിഞ്ഞ നാല് ഓവറിൽ രണ്ടെണ്ണം മെയ്ഡൻ ആയിരുന്നു.

Related posts

Leave a Comment