അവലോകന യോഗത്തില്‍ പിണറായി ക്ഷുഭിതനായെന്ന് തട്ടിപ്പ് വാര്‍ത്ത

കൈകഴുകലെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: കോവിഡ് കൂടുകയും സര്‍ക്കാര്‍ പ്രതിസന്ധിയിലാവുകയും ചെയ്തപ്പോള്‍ തട്ടിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി എന്ന തരത്തില്‍ ചാനലുകളില്‍ ബ്രേക്കിംഗ് ന്യൂസ് വന്നു.
കടകള്‍ തുറക്കാത്തതും ജനങ്ങള്‍ക്ക് പണിയില്ലാത്തും പട്ടിണി കൂടുന്നതും ആത്മഹത്യകള്‍ പെരുകുന്നതും വ്യാപകമായി വിമര്‍ശിക്കപ്പെട്ടതോടെ സിപിഎമ്മിനൊ തനിക്കോ പങ്കില്ലെന്ന് വരുത്തുകയാണ് ഈ ക്ഷുഭിത തിരക്കഥയുടെ പിന്നില്‍.
രാഷ്ട്രീയ നേതൃത്വമല്ല,ആരോഗ്യ കാര്യങ്ങള്‍ നോക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന വിദഗ്ദസമിതിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് തെറ്റിദ്ധരിപ്പിക്കലാണ് ഇതിന് പിന്നിലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കോവിഡ് നിയന്ത്രിക്കാനാവാതെ കള്ളക്കണക്ക് ഉണ്ടാക്കിയും മരണനിരക്ക് മറച്ച് വെച്ചും സര്‍ക്കാര്‍ കള്ളക്കളി നടത്തിയത് മാധ്യമങ്ങള്‍ വഴി ജനം മനസിലാക്കിയതാണ്
അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായെന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചത്.ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത് മാത്രമേ മുഖ്യമന്ത്രിക്ക് നടപ്പാനാകൂ.എന്നാല്‍ അത് അവഗണിച്ചതാണ് കോവിഡ് കൂടാന്‍ കാരണം.മരണകണക്കിലെ യാഥാര്‍ത്ഥ്യം പൂഴ്ത്തിവെച്ചത് കഴിഞ്ഞ ദിവസം വിവരാവകാശപ്രകാരം പുറത്ത് വന്നിരുന്നു.

Related posts

Leave a Comment