Connect with us
48 birthday
top banner (1)

Kannur

ശ്രീശാന്തിനെതിരെ കണ്ണൂരിൽ വഞ്ചനാക്കേസ്, 18,70,000 തട്ടിയതായി പരാതി

Avatar

Published

on

കണ്ണൂർ: സ്പോർട്സ് അക്കാദമിയുടെ പേരിൽ 18 ലക്ഷത്തി എഴുപതിനായിരം രൂപ കൈപ്പറ്റി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കണ്ണപുരം ചൂണ്ടയിൽ താമസിക്കുന്ന സരീഖ് ബാലഗോപാലന്റെ പരാതിയിൽ ശ്രീശാന്തിന് പുറമേ കർണാടക ഉടുപ്പിയിലെ രാജീവ് കുമാർ , കെ വെങ്കിടേഷ് കിണി എന്നിവർക്കെതിരെയും കേസുണ്ട്. കർണാടകയിലെ കൊല്ലൂരിൽ രാജീവ്കുമാറിന്റെ ഉടമസ്ഥതയിലുള്ള അന്തർവനം റിസോർട്ടിൽ ശ്രീശാന്തിന്റെ നേതൃത്വത്തിൽ സ്പോർട്സ് അക്കാദമി നിർമ്മിക്കാം എന്ന് പറഞ്ഞു അതിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 2019 ഏപ്രിൽ 25 മുതൽ വിവിധ തീയതികളിൽ ആയി 18 ലക്ഷത്തി 70000 രൂപ രാജിവ് കുമാറും വെങ്കിടേഷ് കിണിയും കൈപ്പറ്റുകയും കെട്ടിട നിർമ്മാണം നടത്തുകയോ സ്പോർട്സ് അക്കാദമി ആരംഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിക്കുകയും ചെയ്തെന്നാണ് പരാതി ശ്രീശാന്ത് കൂടി പങ്കാളിയായാണ് സ്പോർട്സ് അക്കാദമി ആരംഭിക്കുമെന്ന് അറിയിച്ചിരുന്നത്. സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

Kannur

അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

കണ്ണൂർ: മാലൂർ നിട്ടാറമ്പിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമല (62), മകൻ സുമേഷ് (38) എന്നിവരാണു മരിച്ചത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ മാലൂർ പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.

Continue Reading

Kannur

യൂണിറ്റ് സെക്രട്ടറിക്ക് എസ്എഫ്‌ഐ നേതാക്കളുടെ മര്‍ദ്ദനം

Published

on

കണ്ണൂർ: യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹന് എസ്എഫ്‌ഐ ഏരിയാ നേതാക്കളുടെ മര്‍ദ്ദനം. പയ്യന്നൂര്‍ നെസ്റ്റ് കോളേജിലാണ് സംഭവം. കോളേജ് യൂണിയൻ ഫണ്ടിൽ നിന്നും ഒരു ഭാഗം ഏരിയ കമ്മറ്റിയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറാകാത്തതാണ് മര്‍ദ്ദനത്തിന് കാരണം.

Continue Reading

Featured

നിറത്തിന്റെ പേരില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവ് പിടിയില്‍

Published

on


കണ്ണൂര്‍: മലപ്പുറത്ത് നിറത്തിന്റെ പേരില്‍ അവഹേളനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. കഭര്‍ത്താവ് അബ്ദുള്‍ വാഹിദാണ് പിടിയിലായത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് എമിഗ്രെഷന്‍ വിഭാഗം പിടികൂടിയ പ്രതിയെ അന്വേഷണ സംഘത്തിന് കൈമാറും?.

നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിരുന്നു. ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഭര്‍ത്താവ് അബ്ദുള്‍ വാഹിദിനെതിരെ ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച്ചയാണ് ഷഹാന മുംതാസ് എന്ന 19കാരിയെ വീട്ടില്‍ മരിച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisement
inner ad
Continue Reading

Featured