ഫ്രാൻസിസ് മാർപ്പാപ്പ ആശുപത്രിയിൽ

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ. വൻകുടൽ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ നടത്തിയതായി വത്തിക്കാൻ. വൻകുടലിലെ ചുരുക്കവുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകൾക്കായാണ് ശസ്ത്രക്രിയ നടത്തിയത്.

10 പേരുടെ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയോട് മാർപ്പാപ്പ നന്നായി പ്രതികരിച്ചുവെന്ന് വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അനസ്തീഷ്യയിൽ ആണ് അദ്ദേഹം ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ മാർപാപ്പ പൊതുജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു.അതിനു ശേഷമാണ് അദ്ദേഹത്തെ റോമിലെ ജെമെല്ലി പോളി ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. സെപറ്റംബറിൽ ഹംഗറിയിലേക്ക് പോകാനൊരുങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Related posts

Leave a Comment