യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന്; സ്പെയിനെ 2–1ന് തോൽപ്പിച്ചു

മിലാൻ: യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന്. പൊരുതിക്കളിച്ച സ്പെയിനിന്റെ യുവനിരയെ പിന്നിൽനിന്നും തിരിച്ചടിച്ച് വീഴ്ത്തി ലോക ചാംപ്യൻമാരായ ഫ്രാൻസിന് യുവേഫ നേഷൻസ് ലീഗ് കിരീടം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് സ്പെയിനെ വീഴ്ത്തിയത്. 64–ാം മിനിറ്റിൽ മൈക്കൽ ഒയാർസബാൾ നേടിയ ഗോളിൽ മുന്നിലെത്തിയ സ്പെയിനെ, കരിം ബെൻസേമ (66), കിലിയൻ എംബപ്പെ (80) എന്നിവരുടെ ഗോളുകളിലാണ് ഫ്രാൻസ് വീഴ്ത്തിയത്. ഈ കിരീട വിജയത്തോടെ ഫിഫ ലോകകപ്പ്, യൂറോ കപ്പ്, യുവേഫ നേഷൻസ് ലീഗ് കിരീടങ്ങൾ ചൂടുന്ന ആദ്യ ടീമായി ഫ്രാൻസ് മാറി.

Related posts

Leave a Comment