Connect with us
48 birthday
top banner (1)

Kerala

ഐജിയുടെ സസ്പെൻഷനു പിന്നിൽ ഐപിഎസിലെ ചേരിപ്പോര്: പ്രതിപക്ഷ നേതാവ്

Avatar

Published

on

തിരുവനന്തപുരം: ഐ.ജി പി.വിജയന്റെ സസ്‌പെൻഷന് പിന്നിൽ പൊലീസ് ആസ്ഥാനത്തെ ചേരിപ്പോരാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ട്രെയിൻ തീവയ്പ് കേസിലെ പ്രതിയെ കൊണ്ടുവന്നതിന്റെ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരുടെ ഫോൺ പിടിച്ചു വച്ചത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റാണെന്ന് അദ്ദേഹം കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു. ജനവിരുദ്ധ സർക്കാരിനെതിരായ രോഷം സെക്രട്ടേറിയറ്റ് വളയലിൽ പ്രതിഫലിക്കുമന്നും സതീശൻ മുന്നറിയിപ്പ് നൽകി.

ഏലത്തൂർ ട്രെയിൻ തീവയ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആരോപിച്ചതാണ്. തീയിട്ടതിന് ശേഷവും പ്രതി അതേ ട്രെയിനിലാണ് കണ്ണൂരിലെത്തിയത്. ട്രെയിനിലോ റെയിൽവെ സ്‌റ്റേഷനിലോ യാതൊരു പരിശോധനയും നടത്തിയില്ല. പ്രതിയെ പിടകൂടിയതിലും കേരള പൊലീസിന് യാതൊരു പങ്കുമില്ല. പ്രതിയെ പൊലീസ് കേരളത്തിലെത്തിക്കുക മാത്രമാണ് ചെയ്തത്. കേരളത്തിലേക്ക് എത്തിക്കുന്നതിലും ഗുരുതരമായ വീഴ്ചയുണ്ടായി. ഇപ്പോൾ വാർത്ത ചോർന്നതിന്റെ പേരിൽ പൊലീസ് ഐജി പി. വിജയനെ സസ്‌പെൻഡ് ചെയ്തു. പൊലീസിനുണ്ടായ അനാസ്ഥയിലല്ല, വാർത്ത ചോർന്നതിലാണ് നടപടി.

Advertisement
inner ad

കുറെക്കാലമായി പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ രണ്ടു ചേരിയിലാണ്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ സസ്‌പെൻഷൻ. സുരക്ഷയില്ലാതെയാണ് പ്രതിയെ കേരളത്തിൽ എത്തിച്ചതെന്ന വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ കടന്നു കയറ്റമാണ്.
ഗുരുതരമായ രണ്ട് അഴിമതി ആരോപണങ്ങളിൽ മറുപടി പറയാതെ മുഖ്യമന്ത്രി മാധ്യമങ്ങളിൽ നിന്നും അകന്ന് നിൽക്കുകയാണ്. സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു വിശദീകരണവുമില്ല. വ്യവസായ സെക്രട്ടറി അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകുമെന്ന് പറഞ്ഞിട്ടും ആഴ്ചകൾ കഴിഞ്ഞു. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് പ്രതിപക്ഷത്തിന് സ്വീകാര്യമല്ല. അഴിമതിയിൽ മുഖ്യമന്ത്രി പങ്കാളിയാണ്. എല്ലാ രേഖകളും പ്രതിപക്ഷം ഹാജരാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ബന്ധു ഉൾപ്പെടെയുള്ളവർ അഴിമതിയിൽ പങ്കാളികളാണ്. അന്വേഷണം നടത്തിയാൽ തെളിവ് ഹാജരാക്കാൻ പ്രതിപക്ഷം തയാറാണ്. പക്ഷെ ഒരു തരത്തിലുള്ള അന്വേഷണത്തിനും സർക്കാർ തയാറല്ല. അതുകൊണ്ട് യു.ഡി.എഫ് ഹൈക്കോടതിയെ സമീപിച്ച് നിയമപരമായ നടപടികൾ സ്വീകരിക്കും. അഴിമതിയിൽ ഏറ്റവും കൂടുതൽ പങ്ക് വഹിച്ച പ്രസാഡിയോ കമ്പനിയുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കാര്യങ്ങൾ കൂടി പുറത്ത് വരും. കമ്പനിയുമായുള്ള ബന്ധം പുറത്ത് വരുമെന്ന് അറിയാമെന്നതിലാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത്. പ്രസാഡിയോയുമായി ഒരു ബന്ധവും ഇല്ലെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ എന്നും അദ്ദേഹം വെല്ലുവളിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kozhikode

കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്

Published

on

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്ക്. മാവൂര്‍ തെങ്ങിലക്കടവില്‍ ശനിയാഴ്ച രാവിലെ ഏകദേശം പത്തരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിറകില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് യാത്രക്കാരികള്‍ റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് മാവൂര്‍-കോഴിക്കോട് റോഡില്‍ ഗതാഗതം തടസപ്പെട്ടു.

Continue Reading

Kerala

പോലീസ് അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ തക്കതായ രീതിയിലുള്ള മറുപടി നൽകും: കെ എസ് യു

Published

on

കൽപ്പറ്റ : ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായ പാവപ്പെട്ടവർക്ക് വേണ്ടി സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നിഷ്ഠൂരമായി തല്ലിച്ചതച്ച പോലീസ് നടപടിയിലും പുനരുധിവാസവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ചുകൊണ്ട് കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സദസ്സ് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് അഡ്വ ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡണ്ട് അഡ്വ ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു, പി കെ ജയലക്ഷ്മി, കെ ഇ വിനയൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക, ഗോകുൽദാസ് കോട്ടയിൽ, വി ജി ഷിബു, സനൂജ് കുരുവട്ടൂർ, മാഹിൻ മുപ്പത്തിച്ചിറ, ഡിന്റോ ജോസ്, എബിൻ മുട്ടപ്പള്ളി, ബൈജു തൊണ്ടർനാട്, ഉനൈസ് ഹർഷൽ കെ, രോഹിത് ശശി, വി സി വിനീഷ്, അതുൽ തോമസ് , റ്റിയ ജോസ്, പി ഇ ശംസുദ്ധീൻ, ആൽഫൻ എ, അസ്‌ലം ഷേർഖാൻ, ബേസിൽ സാബു, ആദിൽ മുഹമ്മദ്‌, ബേസിൽ ജോർജ്, എബി പീറ്റർ, ഷമീർ വൈത്തിരി, അക്ഷയ് വിജയൻ, അൻസിൽ വൈത്തിരി തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

Ernakulam

വയനാട് പുനരധിവാസം; സർക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Published

on

കൊച്ചി: വയനാട് പുനരധിവാസത്തിനായി എസ്ഡിആര്‍എഫില്‍നിന്ന് ചിലവഴിക്കാനാവുന്ന തുകയെകുറിച്ചുള്ള കണക്കുകൾ വ്യക്തമാക്കാത്ത സംസഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കൃത്യമായ കണക്കുകള്‍ നൽകാതെ എങ്ങനെയാണ് കേന്ദ്രം പണം നൽകുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. വയനാട് പുനഃരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ എസ്.ഡി.ആര്‍. ഫണ്ടിലെ വിഷാദശാംശങ്ങൾ നൽകാൻ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നേരിട്ട് ഹാജരായിട്ടുപോലും കഴിഞ്ഞില്ല.

എസ്.ഡി.ആര്‍.എഫില്‍ എത്ര പണമുണ്ടെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് 677 കോടി എന്ന് സംസ്ഥാന സര്‍ക്കാർ മറുപടി നൽകി. കേന്ദ്രസര്‍ക്കാര്‍ എത്ര രൂപ നല്‍കി എന്ന ചോദ്യത്തിന് രണ്ടു തവണയായി ആകെ 291 കോടി രൂപ എസ്.ഡി.ആര്‍.എഫിലേക്ക് നല്‍കിയെന്നും സംസ്ഥാനം അറിയിച്ചു. ഇതില്‍ 97 കോടി രൂപ സംസ്ഥാനത്തിന്റെ വിഹിതവും കൂടി ചേര്‍ത്താണുള്ളത്. ഇതില്‍ 95 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍, വയനാട്ടിലേത് അടക്കമുള്ള മറ്റ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുകയും ചെയ്തു. ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണ്. ഇതില്‍ എത്ര തുക വയനാടിന്റെ പുനഃരധിവാസത്തിനായി ഉപയോഗിക്കുമെന്ന് ചോദ്യത്തിനാണ് സർക്കാരിന് ഉത്തരമില്ലാതെ പോയത്. കണക്കുകള്‍ വ്യാഴാഴ്ച സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ വാദം പന്ത്രണ്ടാം തീയതിയിലേക്ക് മാറ്റി.

Advertisement
inner ad
Continue Reading

Featured