Connect with us
48 birthday
top banner (1)

Education

മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും

Avatar

Published

on

തിരുവനന്തപുരം : ബി എ പരീക്ഷ പാസാകാത്ത എസ്എഫ്‌ഐ നേതാവ് പി.എം. ആര്‍ഷോയ്ക്ക് എം. എ ക്ലാസ്സില്‍ പ്രവേശനം നല്‍കിയ മഹാരാജാസ് കോളേജിന് 2020 വരെ മാത്രമേ ഓട്ടോണമസ് പദവി യുജിസി നല്‍കിയിട്ടുള്ളൂ. കോളേജ് 2021 വര്‍ഷം മുതല്‍ പ്രവര്‍ത്തിക്കുന്നത് യുജിസി യുടെ അംഗീകാരമില്ലാതെയാണ്. ഇത് പരിശോധിക്കാതെ പ്രിന്‍സിപ്പലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ എംജി യൂണിവേഴ്‌സിറ്റി ബിരുദങ്ങള്‍ നല്‍കുന്നത് അസാധുവാകും. അഫീലിയേഷന്‍ നല്‍കിയിട്ടുള്ള എം ജി സര്‍വകലാശാലയും, മഹാരാജാസ് കോളേജ് അധികൃതരും അംഗീകാരം നഷ്ടപെട്ട കാര്യങ്ങള്‍മറച്ചുവച്ചത് പരീക്ഷ നടത്തിപ്പില്‍ വ്യാപകമായ കൃത്രിമത്തിന് സഹായകമായ തായി ആരോപണമുണ്ട്.

2014 ല്‍ യൂഡിഎഫ് സര്‍ക്കാരാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനും, എറണാകുളം മഹാരാജാസ് കോളേജിനും ആട്ടോണമസ് പദവി നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പരിശോധനയ്ക്ക് എത്തിയ യുജിസി സംഘത്തെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളും ഒരു വിഭാഗം അധ്യാപകരും തടഞ്ഞതിനെ തുടര്‍ന്ന് പരിശോധന നടത്താതെ അവര്‍ മടങ്ങുകയായിരുന്നു. എന്നാല്‍ മഹാരാജാസ് കോളേജില്‍ പരിശോധന നടത്തി കോളേജിന് 2020 വരെ ഓട്ടോണമസ് പദവി നല്‍കി. ആദ്യം ടഎക യും ഒരു വിഭാഗം അധ്യാപകരും എതിര്‍ത്തുവെങ്കിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അവര്‍ നിലപാട് മാറ്റി. അതോടെ കോളേജ് ഭരണത്തിലും പരീക്ഷ നടത്തിപ്പിലും, മൂല്യ നിര്‍ണ്ണയത്തിലും വിദ്യാര്‍ഥികളുടെ ഇടപെടല്‍ ശക്തമായി. കോളേജ് പ്രവേശനത്തിലും,പരീക്ഷ നടത്തിപ്പിലും ഫല പ്രഖ്യാപനത്തിലും വ്യാപകമായ കൃത്രിമം നടന്നതായി നേരത്തെ ആക്ഷേപമുണ്ട്.

Advertisement
inner ad

കോളേജിന്റെ അംഗീകാരം പുതുക്കുന്നതിനുള്ള നടപടികളോ യു ജി സി യുടെ കോളേജ്തല പരിശോധനയോ കൈകൊണ്ടിട്ടില്ല. കോളേജ് പ്രിന്‍സിപ്പല്‍ എംജി സര്‍വ്വകലാശാല സിണ്ടിക്കേറ്റ് അംഗമാ യിരുന്നിട്ടും യൂണിവേഴ്‌സിറ്റി ഇക്കാര്യങ്ങളില്‍ ശ്രദ്ധവയ്ക്കാനും തയ്യാറായില്ല.

എംജി യൂണിവേഴ്‌സിറ്റിയില്‍ അഫീലിയേറ്റ് ചെയ്തിട്ടുള്ള ചില സ്വകാര്യ ആട്ടോണമസ് കോളേജുകള്‍ക്ക് യുജിസി യുടെ തുടര്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും എംജി യൂണിവേഴ്‌സിറ്റി നിശ്ചയിച്ച ഭീമമായ വാര്‍ഷിക ഫീ അടയ്ക്കാന്‍ കോളേജ് അധികൃതര്‍ വിസമ്മതിച്ചതിന്റെ പേരില്‍ തുടര്‍ അംഗീകാര ഉത്തരവ് എംജി യൂണിവേഴ്‌സിറ്റി തടഞ്ഞുവച്ചിരിക്കുകയാണ്. എന്നാല്‍ മഹാരാജാസിന് യു ജിസി യുടെ തുടര്‍ അംഗീകാരം തന്നെ ഇല്ലെന്നത് മറച്ചുവച്ചാണ് യൂണിവേഴ്‌സിറ്റി, ഡിഗ്രി സര്‍ട്ടിഫി ക്കറ്റുകള്‍ നല്‍കുന്നത്.സിലബസ് അംഗീകരിക്കുന്നതും, ചോദ്യ കടലാസ് തയ്യാറാക്കുന്നതും, പരീക്ഷ നടത്തിപ്പും, മൂല്യനിര്‍ണയവും, ഫല പ്രഖ്യാപനവും കോളേജില്‍ തന്നെ നടത്തുന്നതുകൊണ്ട് ഈ അവസരംഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ത്ഥികളും ദുരുപയോഗം ചെയ്യുന്നതായ ആക്ഷേപം വ്യാപാകമാണ് .

കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടപെട്ട സാഹചര്യത്തില്‍ കോളേജിനെ എംജി യൂണിവേഴ്‌സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ മാറ്റണമെന്നും, 2021 ന് ശേഷമുള്ള വിദ്യാര്‍ഥി പ്രവേശനം, ക്ലാസ്സ് കയറ്റം, പരീക്ഷ നടത്തിപ്പ് എന്നിവ പുന പരിശോധിക്കണമെന്നും, കോളേജ് പ്രിന്‍സിപ്പല്‍ ശുപാര്‍ശ ചെയ്യുന്നവര്‍ക്ക് ബിരുദങ്ങള്‍ നല്‍കുന്നത് യൂണിവേഴ്‌സിറ്റി തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും, എംജി വിസി ക്കും നിവേദനം നല്‍കി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Education

യു ജി സി നെറ്റ് പരീക്ഷ മാറ്റി

Published

on

ന്യൂഡൽഹി: ജനുവരി 15ന് നടക്കാനിരുന്ന യു ജി സി നെറ്റ് പരീക്ഷ മാറ്റി. മകരസംക്രാന്തി, പൊങ്കൽ ഉത്സവങ്ങളോട് അനുബന്ധിച്ചാണ് പരീക്ഷ തിയതി മാറ്റിയത്. ജനുവരി 15-ന് പൊങ്കലും മകസസംക്രാന്തിയും തുടങ്ങിയ ഉത്സവങ്ങള്‍ കണക്കിലെടുത്താണ് യു.ജി.സി. നെറ്റ് പരീക്ഷ മാറ്റി വെയ്ക്കാന്‍ തീരുമാനമുണ്ടായതെന്ന് എന്‍.ടി.എ.(എക്‌സാംസ്) ഡയറക്ടര്‍ രാജേഷ് കുമാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. എന്നാൽ ജനുവരി 16ന് നടക്കാനിരുന്ന പരീക്ഷയിൽ മാറ്റമില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.

Continue Reading

Education

കലയും കായികവിനോദവും സ്കൂൾ സിലബസിലേക്ക്; തീരുമാനവുമായി തമിഴ്നാട് സർക്കാർ

Published

on

ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകളിൽ കലയും കായികവിനോദങ്ങളും പ്രധാന പാഠ്യവിഷയങ്ങളാകും. അടുത്ത അധ്യയനവർഷം മുതലാണ് മാറ്റങ്ങൾ വരുത്തുക. പാഠ്യേതരപ്രവർത്തനങ്ങൾ എന്നതിലുപരി കലയും കായികവിനോദവും സിലബസുമായി സംയോജിപ്പിക്കും. കുട്ടികളുടെ വൈകാരികവും ശാരീരികവുമായ സന്തോഷത്തിലൂന്നിയുള്ള വളർച്ച ലക്ഷ്യമാക്കിയാണ് വിദ്യാഭ്യാസവകുപ്പിന്റെ പുതിയ നീക്കം.

പ്രൈമറിതലത്തിലെ സിലബസിൽ കലയും കായികവിനോദങ്ങളും ഉൾപ്പെടുത്തും. അപ്പർപ്രൈമറി മുതൽ ഹൈസ്കൂൾതലംവരെ ഇത് കൂടുതൽ വിപുലപ്പെടുത്തും. സർക്കാർ നിയോഗിച്ച അക്കാദമിക് വിദഗ്ധരുടെ പ്രത്യേകസമിതി ഓരോ കുട്ടികൾക്കും താത്പര്യമുള്ള കലകളും കായികവിനോദങ്ങളും കൃത്യമായി മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തനങ്ങൾ ക്രമീകരിക്കും. സംഗീതം, നൃത്തം, ചിത്രരചന, സാഹിത്യരചന തുടങ്ങിയവയുണ്ടാകും.

Advertisement
inner ad

ഇതിൽ ഏതെങ്കിലും കലകൾ തിരഞ്ഞെടുത്താൽ അതിൽ കൂടുതൽ സർഗാത്മകത വളർത്തിയെടുക്കാനുള്ള പിന്തുണ കുട്ടികൾക്കു നൽകും. മികച്ച കായികോപകരണങ്ങളും മൈതാനങ്ങളും നൽകുമെന്നും വിദ്യാഭ്യാസവകുപ്പ് അധികൃതർ അറിയിച്ചു. കൂടുതൽ ഫിസിക്കൽ എജുക്കേഷൻ അധ്യാപകരെ നിയമിക്കും. ഗ്രാമീണ, ആദിവാസി മേഖലകളിലെ കുട്ടികൾക്ക് കൂടുതൽസൗകര്യങ്ങൾ ഏർപ്പെടുത്തും.

Advertisement
inner ad
Continue Reading

Education

308 തസ്‌തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം

Published

on

308 തസ്‌തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി. 84 തസ്തികയിൽ നേരിട്ടും 29 എണ്ണത്തിൽ തസ്‌തികമാറ്റം വഴിയും 9 എണ്ണം സ്പെഷ്യൽ റിക്രൂട്‌മെന്റും 186 തസ്തികയിൽ എൻസിഎ നിയമനവുമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 29 രാത്രി 12 വരെയാണ്.

keralapsc.gov.in വെബ്സൈറ്റ് സന്ദര്‍ശിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

Advertisement
inner ad

സെക്രട്ടറിയറ്റ്/പിഎസ്‌സി/അഡ്വക്കറ്റ് ജനറൽ ഓഫിസ് തുടങ്ങിയ വയിൽ അസിസ്‌റ്റന്റ്‌/ഓഡിറ്റർ (സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്), പൊലീസ് വകുപ്പിൽ സബ് ഇൻ സ്പെക്ട‌ർ ഓഫ് പൊലീസ്, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ, സിവിൽ പൊലീസ് ഓഫിസർ, വനിതാ സിവിൽ പൊലീസ് ഓഫിസർ, ഇന്ത്യ റിസർവ് ബറ്റാലിയൻ റഗുലർ വിങ്ങിൽ പൊലീസ് കോൺസ്‌റ്റബിൾ, എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ എന്നിവയാണ് പ്രധാന തസ്തികകൾ.

Advertisement
inner ad
Continue Reading

Featured