Connect with us
48 birthday
top banner (1)

News

നാലു വയസ്സുകാരന്റെ കൊലപാതകം : മകന്‍ അച്ഛനൊപ്പം പോകാതിരിക്കാന്‍

Avatar

Published

on

എനാജി: ഗോവയില്‍ ബംഗളൂരുവിലെ സ്റ്റാര്‍ട്ട്അപ് സി.ഇ.ഒ ആയ സുചന സേത്(39) നാലുവയസുള്ള മകനെ കൊലപ്പെടുത്തിയത് മകന്‍ അച്ഛനൊപ്പം പോകാതിരിക്കാന്‍. മലയാളിയായ ഭര്‍ത്താവ് വെങ്കിട്ടരാമനുമായി ഏറെ നാളായി പിരിഞ്ഞു താമസിക്കുകയാണ് സുചന. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്. സുചനയുടെ സംരക്ഷണത്തിലായിരുന്ന മകനെ ഞായറാഴ്ചകളില്‍ അച്ഛനൊപ്പമയക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ അസ്വസ്ഥയായാണ് അവര്‍ മകനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. വെങ്കിട്ടരാമന്റെ സംരക്ഷണയില്‍ മകന്‍ സുരക്ഷിതനാവില്ല എന്നായിരുന്നു സുചനയുടെ ചിന്ത. കൊലപാതകത്തിനു ശേഷം അവര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. കുട്ടിയുടെ സംസ്‌കാരം ഇന്ന് നടക്കും. ചടങ്ങുകള്‍ക്കായി പിതാവ് ഇന്തോനേഷ്യയില്‍നിന്ന് കര്‍ണാടകയില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനായി കുട്ടിയുടെ മൃതദേഹം രാജാജി നഗര്‍ അപാര്‍ട്‌മെന്റിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം ഗോവ പൊലീസ് വെങ്കിട്ടരാമനെ ചോദ്യം ചെയ്യും.

അതിനിടെ, മകനെ കൊലപ്പെടുത്താന്‍ സുചന വ്യക്തമായി പദ്ധതിയിട്ടതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തലയണകൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. ഗോവയിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് കഫ് സിറപ്പിന്റെ ഒഴിഞ്ഞ രണ്ട് കുപ്പികള്‍ പൊലീസ് കണ്ടെടുത്തു. കുപ്പികളില്‍ ഒരെണ്ണം വലുതാണ്. കൊലപ്പെടുത്തുന്നതിന് മുമ്പ് കുട്ടിക്ക് അമിതഡോസില്‍ കഫ്‌സിറപ്പ് നല്‍കിയിട്ടുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. തനിക്ക് ചുമയുള്ളതിനാല്‍ ഒരു ബോട്ടില്‍ കഫ് സിറപ്പ് വാങ്ങിനല്‍കാന്‍ യുവതി ആവശ്യപ്പെട്ടതായി ഹോട്ടല്‍ ജീവനക്കാരന്‍ മൊഴി നല്‍കിയിട്ടുമുണ്ട്.

Advertisement
inner ad

2010 ലാണ് പശ്ചിമബംഗാള്‍ സ്വദേശിയും ബംഗളൂരുവിലെ എ.ഐ. സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകയും സി.ഇ.ഒ.യുമായ സുചന സേത്തും ഇന്തൊനേഷ്യയില്‍ ഐ.ടി. സംരംഭകനായ വെങ്കിട്ടരാമനും വിവാഹിതരായത്. 2019ല്‍ മകന്‍ ജനിച്ചു. ഇതിനിടയില്‍ തന്നെ ഇരുവരും തമ്മില്‍ അസ്വാരസ്യമുണ്ടായിരുന്നു. സാമ്പത്തികബാധ്യതകളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് ബന്ധം പിരിയുന്നതിലേക്ക് എത്തിയത്. 2022ല്‍ ഇരുവരും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. മകന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടും തര്‍ക്കമുണ്ടായി. സുചനയ്ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ക്കൊപ്പം ഗോവ ബാലവകാശനിയമപ്രകാരവും കേസെടുക്കും.

ജനുവരി ആറാം തീയതിയാണ് നാലുവയസ്സുള്ള മകനുമായി സുചന നോര്‍ത്ത് ഗോവയിലെ കന്‍ഡോലിമിലെ ഹോട്ടലിലെത്തിയത്. രണ്ടുദിവസത്തെ താമസത്തിന് ശേഷം തിങ്കളാഴ്ച രാവിലെയോടെ യുവതി മുറിയൊഴിഞ്ഞു. എന്നാല്‍, ഹോട്ടലില്‍നിന്ന് ചെക്ക് ഔട്ട് ചെയ്യുമ്പോള്‍ മകന്‍ യുവതിയുടെ കൂടെയുണ്ടായിരുന്നില്ല. ഒരു വലിയ ബാഗുമായാണ് യുവതി ഹോട്ടലില്‍നിന്ന് മടങ്ങിയതെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

നാടിനെ നടുക്കിയ ദുരന്തം; പനയമ്പാടം അപകടത്തിൽ അനുശോചിച്ച്; കെ.സുധാകരന്‍ എംപി

Published

on

തിരുവനന്തപുരം: പാലക്കാട് പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി നാലു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച ദാരുണ സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. നാടിനെ നടുക്കിയ ദുരന്തമാണിത്. ആലപ്പുഴ കളര്‍കോട് ആറു മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന്റെ വേദന മാറും മുമ്പെയാണ് മറ്റൊരു റോഡ് അപകടത്തില്‍ നാലു കുഞ്ഞുകളുടെ ജീവന്‍ നഷ്ടപ്പെട്ടത്. കുട്ടികളുടെ ജീവനെടുത്ത സ്ഥലത്തെ റോഡില്‍ അപടകങ്ങള്‍ പതിവാണ്. ഇക്കാര്യം പലപ്പോഴായി നാട്ടുകാര്‍ അധികാരികളോട് ചൂണ്ടിക്കാട്ടിയതുമാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ യഥാസമയം നടപടിയെടുത്തിരുന്നെങ്കില്‍ നാലു കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. അധികാരികളുടെ അവഗണനയും നിസംഗതയുമാണ് കുട്ടികളുടെ ജീവനെടുത്തത്.ഇതുവരെ 55 അപടകങ്ങളിലായി 7 മരണങ്ങള്‍ സംഭവിച്ചതായിട്ടാണ് വിവരം.

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതും അപകടങ്ങള്‍ക്ക് കാരണമാണ്.ഇവിടെത്തെ അപകട സാധ്യതയ്ക്ക് പരിഹാരം കാണാത്ത ദേശീയപാത അതോറിറ്റിയും നിരന്തരം അപകടമേഖലയായ ഇവിടെ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാവാതിരുന്ന ഗതാഗത-മോട്ടോര്‍ വകുപ്പും പ്രതിസ്ഥാനത്താണ്.ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ദേശീയപാതാ നിര്‍മ്മാണം നടക്കുന്ന സംസ്ഥാനത്തെ വിവിധയിടങ്ങളിലും സമാനമായ പ്രശ്‌നങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ എത്രയും വേഗം തയ്യാറാകണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

News

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ

Published

on

സർക്കാർ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്-സെറ്റോതിരുവനന്തപുരം, 2024 ഡിസംബര്‍ 12ജീവനക്കാരുടേയും അദ്ധ്യാപകരുടേയും 65000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ മരവിപ്പിച്ച സരക്കാരിനെതിരെ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ അനിശ്ചിതകാല പണിമുടക്കു നടത്തുമെന്ന് സ്റ്റേറ്റ് എംപ്ളോയീസ് & ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ്(സെറ്റോ) സംസ്ഥാന ചെയര്‍മാര്‍ ചവറ ജയകുമാറും ജനറല്‍ കണ്‍വീനര്‍ കെ. അബ്ദുല്‍ മജീദും അറിയിച്ചു.

6 ഗഡുക്കളിലായി 19% ക്ഷാമബത്തയാണ് ജീവനക്കാര്‍ക്ക് ലഭിക്കേണ്ടത്. 2019 ജൂലൈയില്‍ നടത്തിയ 11-ാം ശമ്പള പരിഷ്ക്കരണത്തിന്‍റെ കുടിശ്ശിക ഇതേവരെ നല്‍കിയിട്ടില്ല. 5 വര്‍ഷമായി ലീവ് സറണ്ടര്‍ അനുവദിക്കുന്നില്ല. 2019 ലെ ശമ്പള പരിഷ്ക്കരണത്തിനു ശേഷം 5 വര്‍ഷം പിന്നിട്ടിട്ടും നാളിതുവരെ ശമ്പളം പരിഷ്ക്കരിച്ചിട്ടില്ല. ഇക്കഴിഞ്ഞ ജൂലൈ മുതല്‍ പരിഷ്ക്കരിച്ച ശമ്പളം ലഭിക്കേണ്ടതാണ്. ഇനി എപ്പോഴെങ്കിലും കമ്മീഷനെ നിയമിച്ച് പരിഷ്ക്കരണം രണ്ടു വര്‍ഷം കൂടി നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭവന വായ്പാ പദ്ധതി അട്ടിമറിക്കപ്പെട്ടു. വീടു വയ്ക്കുവാന്‍ ജീവനക്കാര്‍ കൊള്ള പലിശ ഈടാക്കുന്ന ബാങ്കുകള്‍ക്ക് മുമ്പില്‍ കൈ നീട്ടേണ്ട അവസ്ഥയിലാണ്.

Advertisement
inner ad

ജീവനക്കാര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന നഗരബത്ത കഴിഞ്ഞ ശമ്പളപരിഷ്ക്കരണ ഉത്തരവിലൂടെ കവര്‍ന്നെടുത്തു. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് മാത്രം തുക പിടിച്ച് നടപ്പിലാക്കുന്ന മെഡിസെപ്പ് പദ്ധതി ആകെ തകര്‍ച്ചയിലാണ്. ആശുപത്രികള്‍ മെഡിസെപ്പ് കാര്‍ഡുമായി എത്തുന്നവരെ നിരാകരിക്കുന്ന അവസ്ഥയിലാണ്. പ്രമുഖ ആശുപത്രികള്‍ എല്ലാം ഈ പദ്ധതിയ്ക്ക് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരുമായി 30 ലക്ഷത്തോളം ഗുണഭോക്താക്കളുള്ള ഈ പദ്ധതിയില്‍ 800 ഓളം ആശുപത്രികള്‍ മാത്രമാണ് എം പാനല്‍ ചെയ്തിട്ടുള്ളത്. ഈ ആശുപത്രികളിലെത്തന്നെ എല്ലാ ചികിത്സയും ലഭ്യമാകാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. കോര്‍പ്പസ് ഫണ്ടിനത്തില്‍ പിരിച്ചെടുത്ത ഫണ്ട് എന്തു ചെയ്തു എന്ന കാര്യത്തിലും വ്യക്തതയില്ല. ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്നും പണം ലഭിക്കുന്നില്ല എന്ന കാരണം പറഞ്ഞ് പല ആശുപത്രികളും വിട്ടു നില്‍ക്കുകയാണ്. സര്‍ക്കാരിന്‍റെ പദ്ധതിയാണെന്നു പറയുമ്പോഴും മെഡിസെപ്പിനായി ഒരു രൂപ പോലും സര്‍ക്കാര്‍ വിഹിതമില്ലാത്തത് വിചിത്രമാണ്.

മെഡിക്കല്‍ റീ-ഇംപേഴ്സിനത്തില്‍ 300 കോടിയോളം ചെലവഴിച്ചിരുന്ന സര്‍ക്കാര്‍ മെഡിസെപ്പ് പദ്ധതിയെ അവഗണിക്കുന്നത് ദുരൂഹമാണ്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ എട്ടരവര്‍ഷക്കാലമായി ജീവനക്കാരെ വഞ്ചിക്കുകയാണ്. ഇതിന്‍റെ പുന:പരിശോധനയ്ക്കായി വച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പോലും പുറത്ത് വിട്ടിട്ടില്ല. ഇതിനൊക്കെ പുറമേ പങ്കാളിത്ത പെന്‍ഷന്‍കാര്‍ അടച്ച വിഹിതത്തില്‍ നിന്നും 5700 കോടി രൂപ വായ്പയായി സര്‍ക്കാര്‍ കൈപ്പറ്റി. പങ്കാളിത്ത പെന്‍ഷനില്‍ നിന്നും പിന്‍മാറില്ലെന്ന സത്യവാഗ്മൂലം നല്‍കിയാണ് ഈ വായ്പ തരപ്പെടുത്തിയത്. പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കാന്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നവര്‍ അതില്‍ നിന്നും പിന്‍മാറില്ലെന്ന് കരാര്‍ ഒപ്പിട്ടത് പരിഹാസ്യമാണ്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ സാഹചര്യത്തില്‍ അനിശ്ചിതകാല പണിമുടക്കമല്ലാതെ ജീവനക്കാരുടെ മുന്നില്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല എന്നും അദ്ദേഹം അറിയിച്ചു. ജ

Advertisement
inner ad
Continue Reading

News

ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയവർ അറസ്റ്റിൽ

Published

on

കൊച്ചി: കൊച്ചിയിൽ ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഏഴുപേരെ അറസ്റ്റ് ചെയ്തു. യുവാവിന്റെ പരാതിയിലാണ് കിഡ്നാപ്പിംഗ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.
ഡേറ്റിംഗ് ആപ്പ് വഴി ചാറ്റ് ചെയ്താണ് യുവാവിനെ പടമുകളിൽ വിളിച്ചു വരുത്തിയത്. പടമുകളിൽ വച്ച് മർദ്ദിച്ച ശേഷം ഫോണിലെ സ്വകാര്യ ഫോട്ടോകൾ ലാപ്പിലേക്ക് മാറ്റി. തുടർന്ന് ഒരുലക്ഷം രൂപ നൽകിയില്ലെങ്കിൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പരാതിയിൽ പറഞ്ഞു.

Continue Reading

Featured