കോവിഡ് വ്യാപനം നാലിരട്ടി കൂടി, ആക്റ്റിവ് കേസുകളിൽ 70 ശതമാനത്തിലധികം വർധന, ഒമിക്രോൺ കേസുകൾ 1,525

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-ഒമിക്രോൺ വ്യാപനം അതിരൂക്ഷം. ഒരു മാസമായി ലക്ഷത്തിൽ താഴെ ഉണ്ടായിരുന്ന ആക്റ്റിവ് കേസുകളുടെ എണ്ണം 1,22,801 ആയി ഉയർന്നു. പുതിയ കോവിഡ് രോ​ഗകളുടെ എണ്ണത്തിലും സമാനമായ വർധനയാണ് പുതുവർഷത്തിൽ രേഖപ്പെടുത്തുന്നത്. ഒമിക്രോൺ വകഭേദത്തിലുമുണ്ട് വലിയ വർധന.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,553 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. അതേ സമയം ഇതിന്റെ മൂന്നിലൊന്നു പേർ മാത്രമാണ് ഇന്നലെ രോ​ഗമുക്തി നേടിയത്- 9,249 പേർക്ക്. 284 പേർ ഇന്നലെ മാത്രം മരിച്ചു. 1525 പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കൂടതലും മഹാരാഷ്‌ട്രയിൽ. 460 പേരിലാണ് മ​ഹാരാഷ്‌ട്രയിൽ രോ​ഗം സ്ഥിരീകരിക്കപ്പട്ടത്. ഡൽഹി, ​ഗുജറാത്ത്, തമിഴ്നാട് എമ്മിവയ്ക്കു പിന്നിൽ കേരളമാണ് അഞ്ചാമത്.
രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ് കേസുകളിൽ കുതിപ്പ് തുടരുന്നു. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വർധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9,170 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബംഗാളിലും രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. 4,512 പേർക്ക് സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ദില്ലിയിൽ പ്രതിദിന കോവിഡ് കേസുകളിൽ 51 ശതമാനം വർധനയുണ്ടായി. 24 മണിക്കൂറിനിടെ 2,716 കേസുകളാണ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ, ഹരിയാന, തെലങ്കാന സർക്കാരുകൾ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചു.
അതേസമയം, രാജ്യത്തെ കൗമാരക്കാരുടെ വാക്സിനേഷൻ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. രാത്രി 12 മണി വരെ 4 ലക്ഷത്തോളം പേരാണ് രജിസ്റ്റർ ചെയ്തത്. 15നും 18 നും ഇടയിൽ പ്രായമുള്ള പത്ത് കോടി പേരാണ് വാക്സിനേഷന് അർഹതയുള്ളത്. മഹാരാഷ്ട്രയിൽ രജിസ്ട്രേഷൻ തടസപ്പെട്ടതായി പരാതിയുണ്ട്. രജിസ്ട്രേഷൻ സൈറ്റിൻറെ സാങ്കേതിക തകരാറാണ് കാരണം. കൗമാരക്കാരുടെ കുത്തിവയ്പ് നാളെ തുടങ്ങും.

Related posts

Leave a Comment