കൊട്ടാരക്കരയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍, മൂന്നുപേര്‍ മരിച്ചത് വെട്ടേറ്റ്

കൊല്ലം: ഒരുകുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാക്കര നീലേശ്വരത്ത് പൂജപ്പുര എന്ന വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നുപേര്‍ വെട്ടേറ്റ് മരിച്ച നിലയിലും ഒരാള്‍ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. നീലേശ്വരം സ്വദേശി രാജേന്ദ്രന്‍ (55), ഭാര്യ അനിത (50), മക്കളായ ആദിത്യ രാജ് (24), അമൃത ( 21) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.രാജേന്ദ്രന്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യയും രണ്ട് മക്കളും വെട്ടേറ്റ് മരിച്ച നിലയിലുമായിരുന്നു. ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നശേഷം രാജേന്ദ്രന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നുരാവിലെ ഏറെ വൈകിയും വീട് തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.രാജേന്ദ്രന്‍ ഓട്ടോ ഓടിച്ചാണ് ജീവിച്ചിരുന്നത്. മറ്റ് പ്രതിസന്ധികളൊന്നും ഇല്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തില്‍ മാത്രമേ എന്താണ് സംഭവിച്ചത് എന്ന അറിയാന്‍ സാധിക്കുകയുള്ളൂ. അരുംകൊലപാതകത്തിലേക്ക് നയിച്ച സംഭവം എന്താണെന്ന കാര്യത്തിലും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്.

Related posts

Leave a Comment