കശ്മീരിൽ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച്‌ നാല് പേര്‍ മരിച്ചു

ശ്രീനഗര്‍: തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച്‌ നാല് പേര്‍ മരിച്ചു. ജമ്മു കശ്മീരിലാണ് സംഭവം.
ബസില്‍ ഉണ്ടായിരുന്ന 20ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ നിന്നും മടങ്ങിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്.

കശ്മീരിലെ കത്രയ്ക്ക് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. കത്രയില്‍ നിന്നും ജമ്മുവിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ഫോറന്‍സിക് വിദഗ്ദ്ധര്‍ സംഭവ സ്ഥലം പരിശോധിച്ചു.

സ്ഫോടനമല്ലെന്നും കടുത്ത ചൂടാണ് ബസ് തീപിടിക്കാന്‍ കാരണമെന്നും ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. കശ്മീരിലെ ലോക്കല്‍ ബസിനാണ് തീപിടിച്ചത്. പരിക്കേറ്റവര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്

Related posts

Leave a Comment