മത്സ്യബന്ധന വള്ളം മറിഞ്ഞ് അഴീക്കലിൽ നാലുമരണം, 12 പേരെ രക്ഷപ്പെടുത്തി, രണ്ട് പേരുടെ നില ഗുരുതരം

കൊല്ലം : അഴീക്കലില്‍ മത്സ്യബന്ധനവള്ളം മറിഞ്ഞ് നാല് തൊഴിലാളികള്‍ മരിച്ചു. ആലപ്പുഴ വലിയഴീക്കല്‍ ഭാഗത്തുനിന്ന് മത്സ്യബന്ധനത്തിനു പോയ ഓംകാരം എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. 16 പേര്‍ വള്ളത്തിലുണ്ടായിരുന്നു. ഇതില്‍ ഏഴു പേരെ മറ്റ് വള്ളങ്ങളില്‍ രക്ഷിച്ചപ്പോള്‍ അഞ്ച് പേര്‍ നീന്തി കരയ്ക്കടുത്തു. സുനില്‍ ദത്ത്, സുമദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തങ്കപ്പന്‍, ശികുമാര്‍ എന്നിവര്‍ ആലപ്പുഴ വലിയതുറ സ്വദേശികളാണ്. അഴിക്കല്‍ സ്വദേശിയാണ് സുനില്‍ ദത്ത്. അഴീക്കലില്‍ നിന്നുള്ള അരവിന്ദന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന വള്ളമാണ് രാവിലെ പത്തരയോടെ അപകടത്തില്‍പെട്ടത്. മത്സ്യബന്ധനത്തിനു ശേഷം കരയിലേക്ക് മടങ്ങിവരും വഴിയാണ് അപകടം. ശക്തമായ തിരയില്‍പെട്ട് വള്ളം മറിഞ്ഞതാണെന്നും മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വല വള്ളത്തില്‍ കുരുങ്ങിയതാണ് അപകടകാരണമെന്നും പറയുന്നുണ്ട്.

Related posts

Leave a Comment