വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായിട്ട് നാലാം ദിവസം ; റോഡ് ഉപരോധിച്ച്‌ മത്സ്യത്തൊഴിലാളികള്‍

മലപ്പുറം: മത്സ്യബന്ധന വള‌ളം മറിഞ്ഞ് നാല് ദിവസം മുന്‍പ് കാണാതായ മൂന്ന് മത്സ്യ തൊഴിലാളികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണ്ടത്രയില്ലെന്ന് ആരോപിച്ച്‌ മത്സ്യ തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. മുഹമ്മദലി, ബീരാന്‍, ഇബ്രാഹീം എന്നീ മത്സ്യ തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് പൊന്നാനിയില്‍ കോഴിക്കോട്-തൃശൂര്‍ തീരദേശ റോഡ് ഉപരോധിച്ചത്.

കാണാതായത് മുതല്‍ മത്സ്യ തൊഴിലാളികളും തീരദേശ പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും മൂവരെയും കണ്ടെത്താനായില്ല. ഇതോടെ മതിയായ സര്‍ക്കാര്‍ സംവിധാനങ്ങളില്ലെന്ന് ആരോപിച്ചാണ് മത്സ്യ തൊഴിലാളികള്‍ റോഡ് ഉപരോധിച്ചത്.

Related posts

Leave a Comment