മാന്നാര്‍ അജിത് പ്രഭക്ക് ഫോട്ട യാത്രയയപ്പ് നല്കി

ദോഹ  മോഡേണ്‍ കാര്‍ടന്‍ ഫാക്ടറിയിലെ  25  വര്‍ഷത്തെ സേവനത്തിന് ശേഷം പ്രവാസ ജീവിതം അവസാനിപ്പിച്ചു്  നാട്ടിലേക്ക് മടങ്ങുന്ന ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) യുടെ സ്ഥാപക അംഗവും, മുന്‍ വൈസ് പ്രസിഡന്റും, ദോഹയിലെ സാമുഹിക സാംസകാരിക മേഖലയിലെ നിറ സന്ന്യധ്യവുമായ  മാന്നാര്‍ അജിത്‌ പ്രഭയ്ക്കു ഫ്രണ്ട്സ് ഓഫ് തിരുവല്ല  യാത്രയയ്പു നല്കി.
 ഖത്തര്‍  ഇന്‍കാസിന്റെ സ്ഥാപകഅംഗവും, സെന്‍ട്രല്‍  കമ്മിറ്റി അംഗവും ആയിരുന്നു.
ഖത്തറില്‍ ജോലിയോട് അനുബന്ധിച്ച് എത്തുന്നതിനു മുന്‍പ് കേരള വിദ്യാര്‍ഥി യൂണിയെന്റെ  പ്രവര്‍ത്തകനായിരുന്ന അജിത്‌ പ്രഭാ, ആലപ്പുഴ, പത്തനംത്തിട്ട  ജില്ലകളിലെ നേതാവായും, കേരള വിദ്യാര്‍ഥി യൂണിയന്‍ സ്റ്റേറ്റ് വൈസ് പ്രസിഡണ്ടായും,   മഹാത്മാ ഗാന്ധി യൂണിവേര്‍‌സിറ്റി യൂണിയൻ  വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു,
സഹധര്‍മിണി മിനി അജിത്‌ പ്രഭാ ഫോട്ടാ വനിതാവിഭാഗം പ്രവര്‍ത്തകയും, ദോഹ എം.ഇ.എസ്‌ ഇന്ത്യന്‍ സ്കൂളിലെ അധ്യാപകയും  കൂടിയായിരുന്നു.  കുരുവിള കെ ജോര്‍ജ്, അനീഷ്‌ ജോര്‍ജ് മാത്യു എന്നിവര്‍ ആശംസകൾ  നേർന്ന് പ്രസംഗിച്ചു.
ഫോട്ട പ്രസിഡണ്ട്‌ ജിജി ജോണ്‍ അധ്യഷത വഹിച്ചു  റജി കെ ബേബി സ്വാഗതവും, തോമസ്‌ കുര്യന്‍ നന്ദിയും പറഞ്ഞു.ഫോട്ട പ്രസിഡണ്ട്‌ ജിജി ജോണ്‍  ഉപഹാരം സമര്‍പിച്ചു.  

Related posts

Leave a Comment