ചരിത്രമുറങ്ങുന്ന ഫോർട്ട് കൊച്ചി കൽവത്തി ചുങ്കം പാലും ഓർമയാവുന്നു

ഫോർട്ട് കൊച്ചി: ചരിത്രമുറങ്ങുന്ന ഫോർട്ട് കൊച്ചി കൽവത്തി ചുങ്കം പാലും ഓർമയാവുന്നു. കൊച്ചി രാജ്യത്തിന്റെ യും ബ്രിട്ടീഷ് കൊച്ചിയുടെയും അതിർത്തി പങ്കിട്ടിരുന്ന തോടിനു മുകളിൽ ഇരുകരകളെയും ബന്ധിപ്പിച്ച് ബ്രിട്ടീഷ് സർക്കാർ നിർമ്മിച്ച പാലമാണ് ഓർമയാവുന്നത്. പാലത്തിന്റെ ഇരുകരകളിലുമായി മുൻപ് ചുങ്ക പുരകൾ ഉണ്ടായിരുന്നു.ബ്രിട്ടീഷ് കൊച്ചിയിൽനിന്ന് കൊച്ചി രാജ്യത്തിലേക്ക് കടക്കാനും തിരിച്ചും കരം കൊടുക്കേണ്ടിയിരുന്നു. ഇതിനാലാണ് പാലത്തിന് ചുങ്കം പാലം എന്ന പേര് വന്നത്. കാലപ്പഴക്കം വന്ന ജീർണിച്ച പാലം ഇപ്പോൾ പൊളിച്ചു മാറ്റാൻ ഒരുങ്ങുകയാണ്. സ്മാർട്ട് കൊച്ചി പദ്ധതിയുടെ ഭാഗമായാണ് പാലം പൊളിച്ചു നീക്കുന്നത്. മട്ടാഞ്ചേരി ബസാറിലേക്കും തിരിച്ചും വലിയ ചരക്കുമായി ലോറികൾ കടന്നുപോകുമ്പോഴും പഴമയുടെ പെരുമയും പേറി നിന്നിരുന്ന കൊച്ചിയുടെ പൈതൃക കാഴ്ചകളിലൊന്നാണ് ഓർമ്മ യാവാൻ ഒരുങ്ങുന്നത്. അടുത്തു ദിവസംമുതൽ പാലം പൊളിച്ചു നീക്കൽ ആരംഭിക്കും.

Related posts

Leave a Comment