കുട്ടികളുടെ അശ്ലീല വിഡിയോ കണ്ട സംഭവത്തിൽ മുൻ എസ് ഐ പിടിയിൽ

പാലക്കാട്: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വിഡിയോ കണ്ട സംഭവത്തിൽ മുൻ എസ് ഐ പിടിയിലായി. കോട്ടായി​ കരി​യങ്കോട് സ്വദേശി​ രാജശേഖരൻ (60) നെയാണ് അറസ്റ്റ് ചെയ്തത്. ഇന്റർപോളിന്റെയും സൈബർ ഡോമിന്റെയും നി​ർദ്ദേശപ്രകാരമായി​രുന്നു ഇയാളെ അറസ്റ്റുചെയ്തത്.

ഓൺലൈനിൽ അശ്ലീലദൃശ്യങ്ങൾ സ്ഥിരമായി കാണുന്നവരെ പിടികൂടുന്നതിനായി സൈബർ സെല്ലിന്റെ കീഴിൽ സ്‌പെഷ്യൽ ടീം രൂപീകരിച്ചി​രുന്നു. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിട്ടായിരുന്നു പരി​ശോധന.ഓൺലൈനിൽ കുട്ടി​കളുടെ അശ്ലീലം കാണുന്നവർക്കെതി​രെ ശക്തമായ നടപടി​ സ്വീകരി​ക്കാൻ സൈബർ ഡോമും ഇന്റർപോളും നി​ർദ്ദേശം നൽകി​യതി​നെ തുടർന്നായി​രുന്നു പരി​ശോധനയും അറസ്റ്റും. അറസ്റ്റി​ലായ ഉടൻ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട രാജശേഖരനെ ചി​കി​ത്സയ്ക്കായി​ ജി​ല്ലാ ആശുപത്രി​യി​ൽ പ്രവേശി​പ്പി​ച്ചു.

Related posts

Leave a Comment