എ​സ്.​എ​ഫ്.​ഐ മു​ൻ നേ​താ​വ് അ​നു​പ​മ​യു​ടെ കുഞ്ഞിനെ നാടുകടത്തിയതിൽ സി.​പി.​എം നേ​താ​ക്ക​ളു​മാ​യും സ​ർ​ക്കാ​ർ പ്ലീ​ഡ​ർ​​മാ​രു​മാ​യും കൂ​ടി​യാ​ലോ​ച​ന ; കുഞ്ഞിൻറെ ലിം​ഗ നി​ർ​ണ​യ​വും ഡി.​എ​ൻ.​എ​യും അ​ട്ടി​മ​റി​ച്ചു

എ​സ്.​എ​ഫ്.​ഐ മു​ൻ നേ​താ​വ് അ​നു​പ​മ​യു​ടെ കുഞ്ഞിനെ നാടുകടത്താൻ ആസൂത്രണം ചെയ്തത് സിനിമയെ വെല്ലുന്ന തിരക്കഥ. കുഞ്ഞിൻറെ ലിം​ഗ നി​ർ​ണ​യ​വും ഡി.​എ​ൻ.​എ​യും അ​ട്ടി​മ​റി​ച്ചാ​ണ് കു​ട്ടി​യെ ആ​ന്ധ്ര സ്വ​ദേ​ശി​ക​ൾ​ക്ക് കൈ​മാ​റി​യ​തെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വാ​യ അ​ജി​ത്തു​മാ​യു​ള്ള പ്ര​ണ​യ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്ടോ​ബ​ർ 19നാ​ണ് അ​നു​പ​മ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽകിയത്. അ​ജി​ത് വേ​റെ വി​വാ​ഹി​ത​നാ​യി​രു​ന്ന​തി​നാ​ൽ അ​ന്നു മു​ത​ൽ കു​ട്ടി​യെ ഒഴിവാക്കാനുള്ള ശ്രമം നടന്നു. അ​നു​പ​മ​യു​ടെ മാ​താ​പി​താ​ക്ക​ൾ സി.​പി.​എം സം​സ്ഥാ​ന, ജി​ല്ല നേ​താ​ക്ക​ളു​മാ​യും സ​ർ​ക്കാ​ർ പ്ലീ​ഡ​ർ​​മാ​രു​മാ​യും കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന ആ​ക്ഷേ​പ​വും ശക്തമാണ്. ഇ​വ​രു​ടെ​യെ​ല്ലാം നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ശി​ശു​ക്ഷേ​മ​സ​മി​തി​യി​ൽ ഏൽപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.

2020 ഒ​ക്ടോ​ബ​ർ 22ന്​ ​രാ​ത്രി 12.30നാണ് ശിശുക്ഷേമ സമിതി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ ഷിജുഖാൻറെ നി​ർ​ദേ​ശ​പ്ര​കാ​രം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ കുട്ടിയെ അ​നു​പ​മ​യു​ടെ മാ​താ​പി​താ​ക്ക​ളിൽ നിന്ന് ഏറ്റുവാങ്ങിയത്. രാ​ത്രി 12.45ന് ​തൈ​ക്കാ​ട് കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ നി​യ​മ​പ​ര​മാ​യ ശാ​രീ​രി​ക പ​രി​ശോ​ധ​ന​ക്കെ​ത്തി​ച്ചപ്പോൾ ഡോ​ക്ട​ർ​മാ​രുടെയും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രുടെയും സ്വാധീനമുപയോഗിച്ച് ആൺകുട്ടിയെ പെണ്ണായി രേഖപ്പെടുത്തി. എ​ന്നെ​ങ്കി​ലും കു​ട്ടി​യെ തേ​ടി അ​നു​പ​മ എ​ത്തി​യാ​ൽ സ​ത്യം മ​റ​ച്ചുവെക്കാനുള്ള നാടകമായിരുന്നു ഇത്.തി​രു​വ​ന​ന്ത​പു​രം ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പു​തു​താ​യി ല​ഭി​ച്ച കു​ഞ്ഞി​ന് ‘മ​ലാ​ല’ എ​ന്ന് പേ​രി​ട്ട​താ​യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അറിയിച്ചത്. പെ​ൺ​കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യാ​ണ് മ​ലാ​ല യൂ​സ​ഫ് സാ​യി​യോ​ടു​ള്ള ബ​ഹു​മാ​നാ​ർ​ഥം ഈ ​പേ​ര് ന​ൽ​കി​യ​തെ​ന്നും പ​ത്ര​ക്കുറിപ്പിൽ പറയുന്നു.

തി​രു​വ​ന​ന്ത​പു​രം ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പു​തു​താ​യി ല​ഭി​ച്ച കു​ഞ്ഞി​ന് ‘മ​ലാ​ല’ എ​ന്ന് പേ​രി​ട്ട​താ​യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അറിയിച്ചത്. പെ​ൺ​കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തിൻറെ ഭാ​ഗ​മാ​യാ​ണ് മ​ലാ​ല യൂ​സ​ഫ് സാ​യി​യോ​ടു​ള്ള ബ​ഹു​മാ​നാ​ർ​ഥം ഈ ​പേ​ര് ന​ൽ​കി​യ​തെ​ന്നും പ​ത്ര​ക്കുറിപ്പിൽ പറയുന്നു.എന്നാൽ, ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന തി​രി​മ​റി ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ പു​റ​ത്തു​വി​ട്ട​തോ​ടെ അബദ്ധം പറ്റിയതായി കാണിച്ച്, കു​ട്ടി​ക്ക് ‘എ​ഡ്സ​ൺ പെ​ലെ’ എ​ന്ന് പേ​രി​ട്ട​താ​യി പത്രക്കുറിപ്പിറക്കി. യാഥാർത്ഥത്തിൽ ഒ​ക്ടോ​ബ​ർ 23ന് ​വൈ​കീ​ട്ട് അ​മ്മ​ത്തൊ​ട്ടി​ലി​ൽ ല​ഭി​ച്ച ആ​ൺ​കു​ട്ടിക്കാണ് പെ​ലെ എ​ന്ന പേ​ര് നൽകിയിരുന്നത്. അ​നു​പ​മ​യു​ടെ മ​ക​ന് സി​ദ്ധാ​ർ​ഥ് എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത​ത് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യാ​ണ്. ഈ ​വി​വ​രം ര​ഹ​സ്യ​മാക്കിവെച്ചു.

Related posts

Leave a Comment