മോഡലുകളുടെ മരണം: ഹാര്‍ഡ് ഡിസ്കില്‍ തിരിമറി; ഒളിച്ചുകളിച്ച് ഹോട്ടലുടമ

ദേശീയപാതയിൽ മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ അപകടത്തിൽ മരിച്ച സംഭവത്തിൽ ഒളിച്ചുകളി‍ തുടര്‍ന്ന് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്. ഹോട്ടലിലെ ദൃശ്യങ്ങൾ അടങ്ങുന്ന ഡിവിആർ ഹോട്ടൽ ഉടമ പൊലീസിന് കൈമാറിയെങ്കിലും ഡിജെ പാര്‍ട്ടി നടന്ന രാത്രിയിലെ ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്കിൽ ഇല്ലെന്നാണ് വിവരം. ഈ സാഹചര്യത്തിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് പൊലീസ് സ്റ്റേഷനിൽ വീണ്ടും ഹാജരായി. ഡിവിആർ സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യും. നാലു ജീവനക്കാരും ഉടൻ പൊലിസിന് മുമ്പിൽ ഹാജരാകും. അപകടത്തിനു മുൻപു മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടി നടന്നത് റോയ് വയലാട്ടിന്റെ ഹോട്ടലിൽ ആയിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചെന്ന ആരോപണത്തിലാണ് റോയിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഹോട്ടലിനുള്ളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ റോയ് ജീവനക്കാർക്കു നിർദേശം നൽകിയ വാട്സാപ് സന്ദേശം പൊലീസ് കണ്ടെത്തിയിരുന്നു.

Related posts

Leave a Comment