മുൻ മന്ത്രി എൻ രാമകൃഷ്ണനെ അനുസ്മരിച്ചു

കൃഷ്ണൻ കടലുണ്ടി

കുവൈറ്റ് സിറ്റി : കണ്ണൂരിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ തൊഴിൽ വകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ എൻ രാമകൃഷ്ണ നെ ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു .  ജന ഹൃദയങ്ങളിൽ മായാതെ കിടക്കുന്ന ഈ നേതാവിൻറെ ഒൻപതാമത് ചരമ വാർഷിക ദിനമായ ഒക്ടോബർ ഒന്നിന് വെള്ളിയാഴ്ച്ച അബ്ബാസിയയിലെ ഒഐസിസി  ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം  കുവൈറ്റ് ഒഐസിസി നാഷണൽ പ്രസിഡണ്ട് ശ്രീ വർഗീസ്  പുതുക്കുളങ്ങര ഉത്ഘാടനം ചെയ്തു. തൊഴിലാളി പ്രവർത്തകനും സഹകാരിയും എന്നും ധീരമായ നിലപാടുകൾ കൈക്കൊണ്ടിട്ടുള്ള ശക്തനായ നേതാവുമായിരുന്നു ശ്രീ എൻ രാമകൃഷ്ണൻ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു .ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ ആക്ടിങ് പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് അധ്യക്ഷത വഹിച്ചു .  ഒഐസിസി ദേശീയ നേതാക്കളായ ശ്രീ ഹമീദ് കേളോത്ത്‌ , എം എ നിസ്സാം എന്നിവർക്ക് പുറമെ മാണി ചാക്കോ , ഇല്ലിയാസ് പൊതുവാച്ചേരി , മഹമൂദ് പെരുമ്പ ,രജിത്ത് തൊടീക്കളം ,ബോണി തുടങ്ങിയവരും അനുസ്മരണ പ്രഭാഷണം നടത്തി.

Related posts

Leave a Comment