Connect with us
48 birthday
top banner (1)

Kasaragod

വ്യാജരേഖ കേസിൽ എസ്എഫ്‌ഐ മുൻ നേതാവ് കെ. വിദ്യ മാത്രം പ്രതി, പോലീസ് കുറ്റപത്രം സമർപ്പിച്ചു

Avatar

Published

on

കാസർകോട്: കാസർകോട് കരിന്തളം ഗവൺമെന്റ് കോളേജിലെ വ്യാജരേഖ കേസിൽ നീലേശ്വരം പോലീസ് കുറ്റപത്രം സമർപ്പിച്ചു. എസ്എഫ്‌ഐ മുൻ നേതാവ് കെ. വിദ്യ മാത്രമാണ് കേസിലെ പ്രതി. അധ്യാപക നിയമനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് സമർപ്പിച്ചുവെന്നാണ് കുറ്റപത്രം.

മഹാരാജാസ് കോളേജിൻ്റെ പേരിലുള്ള വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വർഷം കരിന്തളം ഗവ. കോളേജിൽ വിദ്യ ജോലി ചെയ്തിരുന്നു. ഈ കേസിലാണ് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നീലേശ്വരം പോലീസ് കുറ്റപത്രം സമർപ്പിച്ചത്. വിദ്യ മാത്രമാണ് പ്രതിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വ്യാജരേഖ നിർമിക്കാൻ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. തന്റെ മൊബൈൽ ഫോണിൽ സ്വന്തമായാണ് രേഖ ഉണ്ടാക്കിയതെന്നും ഇതിന്റെ ഒറിജിനൽ നശിപ്പിച്ചുവെന്നുമുള്ള വിദ്യയുടെ മൊഴി ശരിയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് വിദ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ശമ്പളം കൈപറ്റിയെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. കരിന്തളം ഗവ. കോളേജിൽ ഗസ്റ്റ് ലക്‌ചറർ ജോലി നേടാൻ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന് കെ വിദ്യ അറസ്റ്റിലാകുന്നത് ജൂൺ 27 നാണ്. നേരത്തെ അന്വേഷണം പൂർത്തിയായെങ്കിലും കുറ്റപത്രം സമർപ്പിക്കാൻ വൈകുകയായിരുന്നു. മണ്ണാർക്കാട് കോടതിയിൽ നിന്ന് ചില ശാസ്ത്രീയ തെളിവുകളുടെ സർട്ടിഫൈഡ് കോപ്പികൾ ലഭിക്കാനുള്ള കാലതാമസം മൂലമാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതെന്നാണ് അന്വേഷണസംഘം പറയുന്നത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

Kasaragod

പോക്സോ കേസിൽ  ഡി വൈ എഫ് ഐ ക്കാരനെതിരെ കണ്ണടച്ച് ചീമേനി പൊലീസ്

Published

on

കാഞ്ഞങ്ങാട്:   പോക്സോ കേസിൽ ഡി വൈ എഫ് ഐ ക്കാരനെതിരെ കണ്ണടച്ച് പോലീസ്. 2023 ഓഗസ്റ്റ് 29 നാണ് കേസിനാസ്പദമായ സംഭവം. കാസർകോട് ജില്ലയിലെ ചീമേനി പഞ്ചായത്തിലെ ക്‌ളായിക്കോട് വില്ലേജിലെ പരട് പ്രദേശത്തെ അഴീക്കോടൻ മന്ദിരത്തിലാണ് ഓട്ടോ ഡ്രൈവറും ഡി വൈ എഫ് ഐ പ്രവർത്തകനുമായ വ്യക്തി പ്ലസ് വണിൽ പഠിക്കുന്ന 16കാരിയെ പീഡിപ്പിച്ചത്.

ചീമേനി പോലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച്കേസ് രജിസ്റ്റർ ചെയ്തത് കഴിഞ്ഞ മാസം 15നായിരുന്നു. എന്നാൽ നാളിതുവരെയായി ഇയാളെ പിടികൂടാനുള്ള യാതൊരു നടപടിയും സ്വീകരിക്കാത്ത പൊലീസ് നീക്കം ദുരൂഹമാണ്. അതേ സമയം ഈ ഡിവൈഎഫ്ഐക്കാരൻ  ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യമെടുക്കാനുള്ള ശ്രമത്തിലാണ്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

crime

മദ്യപാനത്തിനിടയിലെ തർക്കം: ജ്യേഷ്ഠൻ അനുജനെ വെടിവച്ചു കൊന്നു

Published

on


കാസർക്കോട്: മധ്യ ലഹരിയിൽ ജ്യേഷ്ഠൻ അനുജനെ വെടിവച്ചു കൊന്നു . കുറ്റിക്കോല്‍ നൂഞ്ഞങ്ങാനത്താണ് സംഭവം. അശോകൻ (45) ആണ് മരിച്ചത്. ജ്യേഷ്ഠൻ ബാലകൃഷ്ണന്റെ ബേഡകം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി മദ്യാപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ നാടൻ തോക്ക് ഉപയോഗിച്ച്‌ ബാലകൃഷ്ണൻ വെടിയുതിർക്കുകയായിരുന്നു.
തുടയ്ക്കു മുകളിൽ വെടിയേറ്റ അശോകൻ തുടർന്ന് മരിക്കുകയായിരുന്നു. സമാനമായ രീതിയിൽ തർക്കങ്ങൾ മുൻപും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അശോകന്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Continue Reading

Kasaragod

കാസര്‍ഗോഡ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

Published

on

ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആവിക്കരയിലാണ് സംഭവം ഉണ്ടായത്. വാച്ച്‌ റിപ്പയറിംഗ് നടത്തുന്ന സൂര്യപ്രകാശ് (62) ഭാര്യ ലീന, അമ്മ ഗീത എന്നിവരാണ് മരിച്ചത്.അയല്‍വാസികളാണ് ഇവരുടെ മൃതദേഹം ആദ്യം കണ്ടത്. സൂര്യപ്രകാശിന്റെ മൃതദേഹം തൂങ്ങിനില്‍ക്കുന്ന നിലയിലും മറ്റ് രണ്ടുപേരുടെയും മൃതദേഹം കട്ടിലിലുമായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നത്.

അതേസമയം അമ്മയ്‌ക്കും ഭാര്യയ്‌ക്കും വിഷം നല്‍കിയ ശേഷം സൂര്യപ്രകാശ് തൂങ്ങിമരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ കുടുംബത്തിന് മറ്റ് സാമ്പത്തിക ബാദ്ധ്യതകളുണ്ടോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. സൂര്യകാശിന്റെ രണ്ട് മക്കളും വിവാഹം കഴിച്ച്‌ വേറെ സ്ഥലങ്ങളില്‍ താമസിക്കുകയാണ്. മകനെ മരണവിവരം അറിയിച്ചിട്ടുണ്ടെന്ന് അയല്‍വാസികള്‍ പ്രതികരിച്ചു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured