National
ഭൂമി തട്ടിപ്പ് കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

റാഞ്ചി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം ലഭിച്ചു. ഭൂമി തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സോറന്‍ ജയിലില്‍ കഴിഞ്ഞ് വരികെയാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. റാഞ്ചിയില്‍ 8.86 ഏക്കര്‍ ഭൂമി അനധികൃതമായി സമ്പാദിച്ചുവെന്നാണ് ഹേമന്ത് സോറനെതിരായ കേസ്.
അറസ്റ്റ് തീരുമാനത്തിന് പിന്നാലെ ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. സ്ഥാനമൊഴിഞ്ഞതിന് ശേഷം മാത്രമേ അറസ്റ്റ് മെമ്മോയില്‍ ഒപ്പിടൂ എന്ന് സോറന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് ഹേമന്ത് സോറന്‍ രാജിവയ്ക്കുകയായിരുന്നു. കേസില്‍ ഇതുവരെ 14 പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഛാവി രഞ്ജന്‍ അടക്കം ഉള്‍പ്പെടും.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് സോറന്റെ അറസ്റ്റ്. പ്രതിരോധ ഭൂമി ഇടപാട്, കല്‍ക്കരി ഖനന ഇടപാട് എന്നീ കേസുകളിലാണ് സോറനെതിരെ ഇ ഡി കേസ് എടുത്തിരിക്കുന്നത്.
Featured
ആശമാരുടെ സമരം ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ്; അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി

ന്യൂഡൽഹി: ഒരു മാസക്കാലമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ ആശാ വർക്കർമാർ ശമ്പള വർധന ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിവരുന്ന സമരം ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ്. കൊടിക്കു ന്നിൽ സുരേഷ് എംപിയാണ് ലോക്‌സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. വി.കെ. ശ്രീകണ്ഠൻ എംപി മലയാളത്തിൽ വിഷയമുന്നയിച്ചു. ആശാ വർക്കർമാരുടെ മാന്യമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. ആശമാരെ സ്ഥിരജീവനക്കാരായി പരിഗണിക്കുക, സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
ആശാ വർക്കർമാർക്ക് നിലവിലുള്ള 7,000 രൂപയ്ക്ക് പകരം 21,000 രൂപ വേതനവും മറ്റ് വിരമിക്കൽ ആനു കൂല്യങ്ങളും നൽകണമെന്ന് കെ.സി. വേണുഗോപാൽ എംപി പാർലമെൻ്റിലെ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, പൊതുജനാരോഗ്യ രംഗത്ത് പ്രവർ ത്തിക്കുന്നവരുടെ അവസ്ഥയാണ് ആശാ വർക്കർമാരുടെ സമരം വ്യക്തമാക്കുന്നതെന്നും അവർക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകണമെന്നും ശശി തരൂർ എംപി ആവശ്യപ്പെട്ടു.
Featured
ഐഎഫ്‌എസ് ഉദ്യോഗസ്ഥൻ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

ന്യൂഡൽഹി: ഡല്‍ഹി ചാണക്യപുരിയില്‍ മുതിർന്ന ഐഎഫ്‌എസ് ഉദ്യോഗസ്ഥൻ കെട്ടിടത്തിന് മുകളില്‍നിന്നു ചാടി മരിച്ചു. ഇന്ന് രാവിലെയാണ് പൊലീസ് മരണവിവരം അറിഞ്ഞത്. ഉദ്യോഗസ്ഥൻ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദുഃഖിതനായിരുന്നെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ആത്മഹത്യയുടെ കാരണം വ്യക്തമാക്കുന്ന കുറിപ്പുകളോ മറ്റ് തെളിവുകളോ ലഭ്യമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്
Featured
നിയമസഭാ ഹാളിൽ പാൻ മസാല ചവച്ചുതുപ്പി എംഎൽഎമാർ ; വിമർശിച്ച് സ്പീക്കർ

ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ ഹാളിൽ പാൻ മസാല ചവച്ച് തുപ്പിയ എംഎൽഎമാർക്കെതിരെ വിമർശനവുമായി സ്പീക്കർ. ചൊവ്വാഴ്ച രാവിലെ സഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പായിരുന്നു നാടകീയ രംഗങ്ങൾ. അംഗങ്ങളോട് സംസാരിച്ച സ്പീക്കർ സതീഷ് മഹാന, ഇത്തരമൊരു കാര്യം സംബന്ധിച്ച വിവരം ലഭിച്ചപ്പോൾ താൻ നേരിട്ട് പോയി അത് വൃത്തിയാക്കുകയായിരുന്നു എന്നും പറഞ്ഞു.സഭാ ഹാളിൽ പാൻ മസാല ചവച്ചു തുപ്പിയ എംഎൽഎ ആരാണെന്ന് തനിക്ക് അറിയാമെന്നും വീഡിയോ ദൃശ്യങ്ങളിലൂടെ താൻ അത് കണ്ടുവെന്നും പറഞ്ഞെങ്കിലും പൊതുജന മദ്ധ്യത്തിൽ അവഹേളനം ഒഴിവാക്കാനായി താൻ പേര് പരസ്യമാക്കുന്നില്ലെന്നും സതീഷ് മഹാന പറഞ്ഞു. “നമ്മുടെ ഈ വിധാൻ സഭാ ഹാളിൽ ഒരു അംഗം പാൻ മാസാല ഉപയോഗിച്ച ശേഷം തുപ്പിയതായി ഇന്ന് രാവിലെ തനിക്ക് വിവരം ലഭിച്ചു. ഞാൻ നേരിട്ട് ഇവിടെ വന്ന് അത് വൃത്തിയാക്കുകയായിരുന്നു. എംഎൽഎ ആരാണെന്ന് വീഡിയോയിൽ ഞാൻ കണ്ടു. പക്ഷേ ആരെയും അപമാനിക്കാൻ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടു തന്നെ പേര് പറയുന്നില്ല. ഇങ്ങനെ ആരെങ്കിലും ചെയ്യുന്നത് കണ്ടാൽ അവരെ തടയണമെന്നാണ് എല്ലാ എംഎൽഎമാരോടും എനിക്ക് പറയാനുള്ളത്. ഈ നിയമസഭ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ഇത് ചെയ്ത എംഎൽഎ എന്റെ അടുത്ത് വന്ന് ഇത് ചെയ്തതത് ഞാനാണന്ന് സമ്മതിച്ചാൽ അത് നല്ല കാര്യമാണെന്നും സ്‍പീക്കർ പറഞ്ഞു.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login