മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം നായകന്‍ ഒളിമ്പ്യൻ ചന്ദ്രശേഖരന്‍ അന്തരിച്ചു

കൊച്ചി : 1960 റോം ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യന്‍ ഫുട്ബാള്‍ താരവും മുന്‍ ഇന്ത്യന്‍ ടീം നായകനുമായ ഒ ചന്ദ്രശേഖരന്‍ അന്തരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുടക്കാരനാണ്. വര്‍ഷങ്ങളായി സുഖമില്ലാതെ കിടക്കുകയായിരുന്നു. 1962ല്‍ ഏഷ്യന്‍ ഗെയിംസ് ജേതാക്കളായ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു ഒളിമ്പ്യൻ ചന്ദ്രശേഖരന്‍. നിരവധി ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ള ചന്ദ്രശേഖരന്‍ എന്നും ഇന്ത്യയുടെ വിശ്വസ്തനായ പ്രതിരോധനിര താരമായിരുന്നു.

1958ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ചന്ദ്രശേഖരന്‍ മുംബയിലെ കാള്‍ട്ടെക്സ് ക്ളബിലൂടെയാണ് പ്രൊഫഷണല്‍ ഫുട്ബാളില്‍ അരങ്ങേറുന്നത്. 1966ല്‍ ദേശീയ ടീമില്‍ നിന്ന് വിരമിച്ച ചന്ദ്രശേഖരന്‍ 1973 വരെ സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂറിനു (എസ് ബി ഐ) വേണ്ടി ബൂട്ടണിഞ്ഞു. ഒളിമ്ബിക്സ്, ഏഷ്യന്‍ ഗെയിംസ് സ്വര്‍മം എന്നിവ കൂടാതെ 1964ല്‍ എ എഫ് സി ഏഷ്യന്‍ കപ്പില്‍ വെള്ളി, 1959ലും 1964ലും മെര്‍ദേക്ക കപ്പില്‍ വെള്ളി എന്നിവ ചന്ദ്രശേഖരന്റെ ഫുട്ബാള്‍ ജീവിതത്തിലെ നാഴികകല്ലുകളാണ്. 1964 ടോക്യോ ഒളിമ്ബിക്സിന്റെ യോഗ്യതാ റൗണ്ട് മത്സരങ്ങളിലും ചന്ദ്രശേഖരന്‍ ഇന്ത്യന്‍ ടീമിന്റെ കുപ്പായം അണിഞ്ഞിട്ടുണ്ട്.

Related posts

Leave a Comment