മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ഔഷധി ചെയര്‍മാനുമായ കെആര്‍ വിശ്വംഭരന്‍ അന്തരിച്ചു

ഔഷധി ചെയർമാൻ കെ ആർ വിശ്വംഭരൻ ഐ എ എസ് അന്തരിച്ചു. 70 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് കൊച്ചിയിലെ ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് അന്ത്യം. കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറാണ്. എറണാകുളം, ആലപ്പുഴ ജില്ലാ കലക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. അങ്കമാലി ടെൽക്, റബർ മാർകെറ്റിങ് ഫെഡറേഷൻ, വെജിറ്റബിൾ ആൻഡ് ഫ്രൂട് പ്രൊമോഷൻ കൗൺസിൽ, കേരള ബുക്‌സ് ആൻഡ് പബ്‌ളിഷിങ് സൊസൈറ്റി എന്നിവയുടെ എംഡി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, സ്‌പോർട്‌സ് ഡയറക്ടർ, സ്‌പോർട്‌സ് കൗൺസിൽ സെക്രടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മാവേലിക്കര കാവിൽ പരേതരായ കെ വി അച്യുതന്റെയും കെ എസ് തങ്കമ്മയുടെയും മകനാണ്. ഭാര്യ: പി എം കോമളം (എസ്ബിടി എറണാകുളം ബ്രോഡ്വേ ശാഖാ മാനേജർ). മക്കൾ: വി അഭിരാമൻ (ഐടി പ്രൊഫഷണൽ), വി അഖില (എസ്ബിഐ ബെംഗളൂറു).

Related posts

Leave a Comment