മുൻ ചീഫ് സെക്രട്ടറി സി.പി.നായർ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി നായര്‍ (81) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ നടക്കും. 1962 ബാച്ച് ഉദ്യോഗസ്ഥനാണ്. ഭരണപരിഷ്കാര കമ്മിഷൻ അംഗം, ദേവസ്വം കമ്മിഷണർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഒറ്റപ്പാലം സബ്‌ കലക്ടർ, തിരുവനന്തപുരം ജില്ലാ കലക്ടർ, ആസൂത്രണവകുപ്പിൽ ഡപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖത്തിന്റെ ഡപ്യൂട്ടി ചെയർമാൻ, തൊഴിൽ സെക്രട്ടറി,റവന്യൂബോർഡ് അംഗം, ആഭ്യന്തരസെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു.1982–87ൽ മുഖ്യമന്ത്രി കെ.കരുണാകരന്റെ സെക്രട്ടറിയായിരുന്നു. കേരളത്തിന്റെ ചീഫ് സെക്രട്ടറിയായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.

നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇരുകാലിമൂട്ടകൾ, കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞൂഞ്ഞമ്മ, പുഞ്ചിരി പൊട്ടിച്ചിരി, ലങ്കയിൽ ഒരു മാരുതി, ചിരി ദീർഘായുസിന്, പൊട്ടിച്ചിരി, തൊഴിൽവകുപ്പും എലിയും, നേര്, ഒന്നാം സാക്ഷി ഞാൻ തന്നെ തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഇരുകാലിമൂട്ടകൾ എന്ന പുസ്തകത്തിന് 1994 – ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഭാര്യ സരസ്വതി. മക്കൾ: ഹരിശങ്കർ, ഗായത്രി.

Related posts

Leave a Comment