പിണറായി സര്‍ക്കാർ പറഞ്ഞുപറ്റിച്ച കായികതാരങ്ങള്‍ തെരുവിലേക്ക്; ഡിസംബര്‍ 1 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം

സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞുപറ്റിച്ച കായിക താരങ്ങള്‍ തെരുവിലേക്ക്. ഡിസംബര്‍1 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് കായിക പ്രതിഭകളുടെ തീരുമാനം. സര്‍ക്കാര്‍ ജോലി നല്‍കി എന്നുപറഞ്ഞ്, പ്രചരിപ്പിച്ച പട്ടികയിലുള്ള നിരവധിപ്പേര്‍ ഇപ്പോഴും ഉപജീവനത്തിന് കഷ്ടപ്പെടുകയാണ്. നിരവധി നേട്ടങ്ങള്‍ കൈവരിച്ചവരാണെങ്കിലും ആരും പറയാനില്ലാത്ത സാഹചര്യത്തിലാണ് കായിക പ്രതിഭകള്‍ പ്രത്യക്ഷ സമരമാര്‍ഗം സ്വീകരിക്കുന്നത്. യോഗ്യതയുള്ളവര്‍ പുറത്തിരിക്കുമ്പോള്‍ രേഖകളില്‍ കൃത്രിമം കാട്ടി അടുപ്പക്കാര്‍ക്ക് നിയമനം നല്‍കിയതായി പ്രതിഷേധത്തിനിറങ്ങുന്നവര്‍ ആരോപിച്ചു. ഇതിന് ചില ഉദ്യോഗസ്ഥര്‍ വഴിവിട്ട് പ്രവര്‍ത്തിച്ചുവെന്നും ആരോപണമുണ്ട്. ജോലി നല്‍കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട കായിക താരങ്ങളില്‍ പലരും ഇന്നും ദുരിത ജീവിതമാണ് നയിക്കുന്നത്. സത്യം ബോധ്യപ്പെട്ടിട്ടും, കായിക വകുപ്പോ, സ്പോർട്സ് കൗണ്‍സിലോ പ്രശ്നത്തില്‍ ഇടപെടാതെ മൗനം തുടരുകയാണ്.

Related posts

Leave a Comment