എസ്ബിഐയിലും പണയത്തട്ടിപ്പ്, കാറളം ബ്രാഞ്ചിലെ ഓഫീസർ പൊലീസിൽ കീഴടങ്ങി

തൃശൂർ: എസ് ബി ഐ കാറളം ശാഖയിൽ സ്വർണ്ണപണയ ആഭരണങ്ങളിൽ തിരിമറി നടത്തിയ കേസിലെ പ്രതി ബാങ്കിലെ ചീഫ് അസോസിയേറ്റ് ഓഫീസർ ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി അവറാൻ വീട്ടിൽ സുനിൽ ജോസ് (51) ക്രൈം ബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി. 2.76 കോടി രൂപയുടെ തിരിമറിയാണ് ഇയാൾ നടത്തിയത്. ബാങ്കിൽ പണയത്തിലിരിക്കുന്ന സ്വർണ്ണം ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ വീണ്ടും പണയം വച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതായി കരുതുന്നത്.
2018 ഓക്ടേബറിനും 2020 നവംമ്പറിനും ഇടയിലാണ് തിരിമറി നടന്നിട്ടുള്ളത്. ഇടപാടുക്കാരോടും ബാങ്ക് ജീവനക്കാരോടും ഏറെ സൗഹൃദം കാത്തുസുക്ഷിച്ചിരുന്ന പ്രതി ഈ സൗഹൃദമാണ്തട്ടിപ്പിന് മറയാക്കിയതി. ബ്രാഞ്ച് മാനേജർക്കും, ഗോൾഡ് അപ്രൈസർക്കും, ചീഫ് അസോസിയോറ്റുമാണ് സ്വർണ്ണ പണയ ലോക്കറിന്റെ താക്കോലുകൾ പ്രേത്യേകമായി സൂക്ഷിച്ചിരുന്നത്. ബാങ്കിൽ നടന്ന ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് നടന്ന വിവരം പുറത്തറിയുന്നത്.
അസിസ്റ്റന്റ് ജനറൽ മാനേജരുടെ പരാതിയിൽ കാട്ടൂർ പോലീസാണ് കേസ് രജിസ്ട്രറ്റർ ചെയ്തിരുന്നതെങ്കില്ലും വലിയ തുകയുടെ തിരിമറിയായതിനാൽ കേസ് ക്രൈബ്രാഞ്ചിന് വിടുകയായിരുന്നു. എഴുപത്തിയാറു പായ്ക്കറ്റ് സ്വർണ പണയ ഉരുപ്പടികൾ വീണ്ടും പണയപ്പെടുത്തി. രണ്ടു കോടി എഴുപത്തിയാറു ലക്ഷം രൂപ തിരിമറി നടത്തിയത്. വിഷയത്തിൽ ഉദ്യോഗസ്ഥനേയും മാനേജരേയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

Related posts

Leave a Comment