Connect with us
head

Featured

വനം മന്ത്രിയുടെ പ്രസ്താവന കൊടിയ വഞ്ചന : ആന്റോ ആന്റണി എംപി

Avatar

Published

on

പത്തനംതിട്ട: പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങൾ വനഭൂമിയാണെന്ന് കാണിക്കുന്ന ഉപഗ്രഹ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറിയതിനുശേഷം ഈ പ്രദേശങ്ങൾ വനഭൂമിയാണെന്ന് വനംവകുപ്പിന് അവകാശവാദം ഇല്ലെന്ന വനം മന്ത്രിയുടെ പ്രസ്താവന കൊടിയ വഞ്ചനയാണെന്ന് ആന്റോ ആന്റണി എംപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പിഴവുണ്ടെന്ന് സമ്മതിച്ച ഭൂപടം എന്തിനാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത് എന്നതിന് മന്ത്രി മറുപടിപറയണം. ആലപ്രയിലെ നൂറുകണക്കിന് കർഷകർക്ക് പട്ടയം നിഷേധിക്കുകയും പൊന്തൻപുഴ വനം സ്വകാര്യ വ്യക്തിക്ക് നൽകുന്നതിന് അനുകൂലമായി വിധി വരുവാൻ സഹായിക്കുകയും ചെയ്ത ഉദ്യോഗസ്ഥ പ്രമുഖൻ എന്ന നിലയിൽ എയ്ഞ്ചൽ വാലിയിൽ വരുമ്പോൾ ആലപ്രയിൽ കൂടി വന്ന് അവിടുത്തെ കർഷരെകൂടി കാണണമെന്നും എംപി ആവശ്യപ്പെട്ടു.
2019ൽ സംസ്ഥാന സർക്കാർ മന്ത്രിസഭാ യോഗം ചേർന്ന് വനമേഖലയോട് ചേർന്ന് ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോലമാക്കാൻ തീരുമാനിച്ചു. ഈ തീരുമാനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെയും കേസ് നിലനിൽക്കുന്ന സുപ്രീംകോടതിയെയും അറിയിച്ചു. അങ്ങനെയാണ് സുപ്രീംകോടതി വനമേഖലയോട് ചേർന്ന് കിടക്കുന്ന ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോലമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനുശേഷം മൂന്നുമാസത്തെ സാവകാശം സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടും അത് പാഴാക്കിക്കളഞ്ഞു. ഇതിനുവേണ്ടി സർക്കാർ നിയോഗിച്ച കമ്മീഷൻ ഒരു സ്ഥലത്തും നേരിട്ട് പോയില്ല. ഉപഗ്രഹ സർവേ വഴി തയ്യാറാക്കിയ ആദ്യ റിപ്പോർട്ട് നിലവിലുള്ളതിനേക്കാൾ കൂടുതൽ പ്രദേശം പരിസ്ഥിതിലോലമാക്കി. പിന്നീട് വനംവകുപ്പിനെ സർവ്വേയ്ക്ക് നിയോഗിച്ചു. അത് കൂടുതൽ മേഖലകളെ പരിസ്ഥിതി ലോലമാക്കിക്കൊണ്ട് റിപ്പോർട്ട് പുറത്തുവിട്ടു. മൂന്നാമത്തെ സർവേയും ഉപഗ്രഹ സർവേ ആയിരുന്നു. ഈ സർവേ എല്ലാം നിലവിലുള്ള അവസ്ഥകളെ കൂടുതൽ വഷളാക്കാനേ സഹായിച്ചുള്ളൂ. ഈ മൂന്ന് സർവേകളും ചേർന്നാണ് 70 വർഷമായി ജനങ്ങൾ താമസിക്കുന്ന എയ്ഞ്ചൽ വാലി, പമ്പാവാലി പ്രദേശങ്ങളെ വനംമാക്കി മാറ്റിയത്.
ബഫർസോണിൽ വീടുവയ്ക്കാൻ പറ്റില്ല എന്ന്മാത്രമല്ല ഒരു കിണർ കുഴിക്കുവാനോ കക്കൂസ് കെട്ടാനോ പോലും ഡിഎഫ്ഓയുടെ അനുമതി വേണമെന്ന് കാര്യം മറച്ചുവയ്ക്കുകയാണ്. ബഫർോൺ തുറന്ന ജയിൽപോലേയാണ്. ജയിലിൽ എന്തുചെയ്യണമെങ്കിലും ജയിൽ സൂപ്രണ്ടിന്റെ  അനുമതി വേണം. എയ്ഞ്ചൽ വാലി, പമ്പാവാലി പ്രദേശങ്ങളിൽ സമാധാനപരമായ പ്രതിഷേധിച്ച കർഷകർക്കെതിരെ ജാമ്യമില്ല വകുപ്പ് അനുസരിച്ച് 70 നു മുകളിൽ കള്ളക്കേസുകളാണ് സർക്കാർ എടുത്തത്. കൃഷിക്കാർക്കും കർഷകർക്കും എതിരെ എടുത്ത കേസുകൾ പിൻവലിക്കണം. പിൻവലിച്ചില്ലെങ്കിൽ യുഡിഎഫ് നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ആന്റോ ആന്റണിപറഞ്ഞു.
വാർത്ത സമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, യുഡിഎഫ് കൺവീനർ എ.ഷംസുദീൻ, ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പങ്കെടുത്തു.

Featured

ഫെബ്രുവരി 7ന് കോണ്‍ഗ്രസ്
കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും

Published

on

കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍.ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Advertisement
head
Continue Reading

Featured

ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും

Published

on

സുഡാൻ: ആ​ഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാർപാപ്പയുടെ പ്രതികരണം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശന വിവരം അറിയിച്ചത്.

Continue Reading

Featured

ഇടുക്കി മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി

Published

on

ഇടുക്കി: മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപ് (20)നെയാണ് കാണാതായത്. മുതിരപ്പുഴയിലെ ചുനയംമാക്കൽകുത്ത് കാണാനാണ് സന്ദീപും സുഹൃത്തുക്കളും എത്തിയത്‌. വെള്ളത്തിലിറങ്ങിയ സന്ദീപ് കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.പൊലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

Continue Reading

Featured