ജനവാസ മേഖലയിലിറങ്ങിയ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ വനംവകുപ്പ്

മണ്ണാര്‍ക്കാട് : മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന രീതിയിൽ ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ ഇനി മുതല്‍ വനംവകുപ്പ് വെടിവെച്ചു കൊല്ലും. മണ്ണാര്‍ക്കാട് വനം വകുപ്പ് റെയ്ഞ്ച് പരിധിയില്‍ ശല്ല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച്‌ കൊന്ന് സംസ്‌കരിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി റെയ്ഞ്ച് ഓഫിസര്‍ ആഷിഖ് അലി അറിയിച്ചു.
വനാതിര്‍ത്തിയില്‍ നിന്നും രണ്ട് കിലോമീറ്ററിന് പുറത്തുള്ള ഭാഗങ്ങളിലുള്ള അപകടകാരികളായ കാട്ടുപന്നികളെയാണ് വെടിവെക്കുക. ആര്‍ആര്‍ടി സംഘത്തേയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ഇതിനുപുറമേ റെയ്ഞ്ച് പരിധിയില്‍ നിലവില്‍ ലൈസന്‍സ് പതുക്കിയിട്ടുള്ള 14 തോക്ക് ഉടമകളുടെ സഹകരണവും ഉറപ്പാക്കും. ചൊവ്വാഴ്ച മുതല്‍ കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിനുള്ള ഉത്തരവ് മണ്ണാര്‍ക്കാട് റെയ്ഞ്ച് പരിധിയില്‍ നടപ്പിലാക്കി തുടങ്ങി.

Related posts

Leave a Comment