പ്രവാസി സമൂഹത്തോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നീതി പുലർത്തുക

കോവിഡ് 19 ഇന്ത്യ മഹാരാജ്യത്തേയും പ്രേതേകിച് കേരള സംസ്ഥാനത്തിന് ഉണ്ടാക്കിയ നഷ്ടം വിലയിരുത്താനും അതുവഴി ഭാരതത്തിനും കേരളത്തിനും ഉണ്ടായ സാമ്പത്തികവും, വിദ്യാഭാസ ആരോഗ്യ രംഗങ്ങളിൽ, തൊഴിൽ മേഖലയിൽ ഉണ്ടായ പ്രശ്നങ്ങൾ വിവർണനാതീതമാണ്.

18ലക്ഷത്തോളം പ്രവാസികൾ തിരിച്ചു പോകാൻ കഴിയാതെ മാനസിക – ശാരീരിക സംഘർഷത്തിൽ ഉഴലുമ്പോൾ അത് കണ്ടില്ലെന്നു നടിക്കുന്നത് കേന്ദ്ര സംസ്ഥാന സർക്കാരുക്കൾക്കു ഭൂഷണമല്ല. ആവശ്യത്തിനും, അനാവശ്യത്തിനും പ്രവാസി സഹായം ആവശ്യപ്പെടുന്ന ഭരണാധികാരികൾ ഈ ദുർഘട സന്ധിയിൽ പ്രവാസികൾക്കൊപ്പം ഉണ്ടാവണമെന്ന് റിട്ട. ഹെൽത്ത്‌ ഇൻസ്‌പെക്ടർസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ഇന്ത്യയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ICMR വരെയുള്ള ആരോഗ്യ സ്ഥാപനങ്ങൾക് പ്രവാസികളുടെ കയൊപ്പ് ചേർക്കാത്ത ഒരിടവും ഇല്ല. ഈ സാഹചര്യത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ മുൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചെയ്തത് പോലെ വിദേശ രാഷ്ട്ര തലവന്മാർ, ഹൈകമ്മീഷണുകൾ തുടങ്ങിയവരുമായി ബന്ധപ്പെട്ടു പ്രവാസികളുടെ തിരിച്ചു പോക്കിനായി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു.

മുൻഗമികളായ പി.വി നരസിംഹ റാവു, ഡോ. മൻമോഹൻ സിംങ്, കെ . കരുണാകരൻ, മുൻ കേന്ദ്ര പ്രവാസി വകുപ്പ് മന്ത്രി വയലാർ രവി, വിദേശകാര്യ സഹമന്ത്രി ശശി തരൂർ, ഇ അഹമ്മദ്, എ . കെ ആന്റണി, ഉമ്മൻ ചാണ്ടി, വി എം സുധിരൻ തുടങ്ങിയവരുടെ പാത പിന്തുടരണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരുടെ യൂണിഫോം ഉടൻ അനുവദിക്കണമെന്നും,
ശബള പരിഷ്കരണങ്ങളിലെ അപാകതകൾ ഉടൻ പരിഗണിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ്‌ ടി എസ് പവിത്രൻ അധ്യക്ഷത വഹിച്ചു. നിർമല ഹരി സ്വാഗതവും കാട്ടാകട വേലപ്പൻ നായർ നന്ദിയും പറഞ്ഞു. ജയചന്ദ്രൻ പയ്യനൂർ,ജമാലുദിന് കൊല്ലം, ആൻസി തോമാസ്, ടി എസ് വിജയ രാഘവൻ, രാമ കൃഷ്ണൻ മുല്ലനേഴി,കെ ബി പ്രേമരാജൻ, പി ജി കൃഷ്ണനുണ്ണി എന്നിവർ സംസാരിച്ചു.

Related posts

Leave a Comment