വിദേശ മദ്യത്തിന് വിലകൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിർമിത മദ്യത്തിന്‍റെ വില കൂട്ടി. പ്രമുഖ ബ്രാൻഡുകൾക്ക് 1000 രൂപയോളമാണ് വില വർധിച്ചത്. വെയർഹൗസ് മാർജിൻ അഞ്ചു ശതമാനത്തിൽ നിന്ന് 14 ശതമാനമായും റീട്ടെയിൽ മാർജിൻ മൂന്ന് ശതമാനത്തിൽ നിന്ന് 20 ശതമാനമായും ഉയർത്തിയതോടെയാണിത്. കോവിഡ് കാലത്തെ വരുമാന നഷ്ടം നികത്താനുള്ള നടപടികളുടെ ഭാഗമായാണിതെന്നാണ് അനൗദ്യോഗിക വിശദീകരണം. അതേസമയം, ഇന്ത്യൻ നിർമിത വിദേശ മദ്യം, ബിയർ, വൈൻ എന്നിവയുടെ വിലയിൽ മാറ്റമില്ല. കേരളത്തിൽ നല്ല രീതിയിൽ വിറ്റഴിക്കപ്പെടുന്ന പ്രമുഖ ബ്രാൻഡുകളുടെ മദ്യത്തിന് ആയിരം രൂപ മുതൽ മുകളിലേക്കാണ് വില വർധിച്ചിരിക്കുന്നത്. എന്നാൽ, ബിവറേജസ് കോർപ്പറേഷന്റെ പ്രതിമാസ വില്‍പ്പനയുടെ 0.2 ശതമാനം മാത്രമേ വിദേശ നിര്‍മിത മദ്യ വില്‍പ്പനയുള്ളൂവെന്നാണ് ബെവ്കോ ചൂണ്ടിക്കാട്ടുന്നത്. 

ReplyReply allForward

Related posts

Leave a Comment