വിദേശ കറൻസിയുമായി യുവാവ് പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 40 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി യുവാവ് പിടിയിൽ. ആലുവ എരുമത്തല മണ്ണാരത്ത് വീട്ടിൽ എംഎം മുഹാദ് (34) ആണ് വിദേശ കറൻസി കടത്താനുള്ള ശ്രമതത്തിനിടെ സിയാൽ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ചെ എമിറേറ്റ്‌സ് എയർലൈൻസ് വിമാനത്തിൽ ദുബൈയിലേക്ക് പോകാനാണ് മുഹാദ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ബാഗേജ് പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ സിയാൽ സുരക്ഷാ വിഭാഗം ഇയാളുടെ ബാഗ് വിശദമായി പരിശോധിക്കുകയായിരുന്നു. തുടർന്ന് പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് വിദേശ കറൻസി കണ്ടെത്തിയത്. സുരക്ഷാ വിഭാഗം പിടികൂടിയ രണ്ട് ലക്ഷം സൗദി റിയാൽ കസ്റ്റംസിന് കൈമാറി.

Related posts

Leave a Comment