Connect with us
inner ad

Featured

5000 കോടിയു‌ടെ കടൽപ്പൊന്ന് റാഞ്ചാൻ വട്ടമിട്ട് വിദേശ കുത്തകകൾ

Avatar

Published

on

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് 35 വയസ്. 1988ലാണ് ആദ്യമായി ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയത്. അടക്കം കൊല്ലി വലകളടക്കമുള്ള നിരോധിത വലകൾ ഉപയോഗിച്ച് ആഴക്കടൽ മത്സ്യ ബന്ധനം വിലക്കുന്നതാണ് ട്രോളിംഗ് നിരോധനം. എന്നാൽ 50 നോ‌ട്ടിക്കൽ മൈൽ വരെ ദൂരത്തിൽ യന്ത്രവൽക്കൃത വള്ളങ്ങളിൽ പരമ്പരാഗത വലകളും രീതികളും അവലംബിച്ചുള്ള മത്സ്യബന്ധനത്തിനു വിലക്കില്ല.
കേരളതീരത്ത് 5000 കോടി രൂപയുടെ മത്സ്യ സമ്പത്തുണ്ടെന്നാണ് കണക്ക്. ഇതു നിയന്ത്രിത അളവിൽ കൈകാര്യം ചെയ്യണമെന്ന എൻ. ബാലകൃഷ്ണൻ നായർ കമ്മിഷന്റെ ശുപാർശയെ തുടർന്നാണ് 1988ൽ ട്രോളിംഗ് നിരോധിച്ചത്. നിരോധനം നിലവിൽ വന്ന ശേഷം സംസ്ഥാനത്ത് മത്സ്യ സമ്പത്തിന്റെ അളവ് ഗണ്യമായി കൂടിയോ അതോ കുറഞ്ഞോ എന്നതിന് ആധികാരികമായ പഠനങ്ങളൊന്നും നടത്തിയിട്ടില്ല. ഫിഷിംഗ് ബോട്ട് ഓപ്പറേറ്റർമാരുടെയും പരമ്പരാഗത മത്സ്യ തൊഴിലാളികളുടെയും വാദഗതിക്ക് അനുകൂലമായ ചില തട്ടിക്കൂട്ട് നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നു മാത്രം.


മത്സ്യ തൊഴിലാളികളുടെ ഇടയിൽ വലിയ തോതിലുള്ള സ്പർധയും വിഭാഗീയതയും വളർത്താൻ ട്രോളിംഗ് നിരോധനം ഇടയാക്കിയിട്ടുണ്ട് എന്നതാണു നേര്. എന്നാൽ, കേരള തീരത്തെ അസുലഭമായ മത്സ്യ സമ്പത്ത് നമ്മുടെ തന്നെ മത്സ്യ തൊഴിലാളികൾക്ക് (അവർ പരമ്പരാഗതരായാലും യന്ത്രവൽക്കൃത ബോട്ട് കാരായാലും) എത്രകാലം ഉപയോഗപ്പെടുത്താനാവും എന്നതാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉയരുന്ന വെല്ലുവിളി.
ഇന്ത്യയുടെ മത്സ്യ സമ്പത്ത് വിദേശ കുത്തകകൾക്ക് തീറെഴുതാനുള്ള പല പദ്ധതികളും കേന്ദ്ര സർക്കാരിന്റെ പക്കലുണ്ട്. മൂന്നു വശത്തും മഹാസമുദ്രങ്ങളുള്ള ഇന്ത്യക്ക് 40,000 കോടി മുതൽ 50,000 കോടി വരെ രൂപയുടെ മത്സ്യ സമ്പത്തുണ്ടെന്നാണ് കണക്ക്. ലോകത്തെ മത്സ്യോത്പാദനത്തിൽ ആറാം സ്ഥാനത്താണ് നമ്മുടെ രാജ്യം. താരതമ്യേന ശാന്തമായ സമുദ്രാന്തരീക്ഷവും തൊഴിലഭിരുചിയുള്ള തൊഴിലാളികളും അതി വിപുലമായ വിപണന സംവിധാനങ്ങളുമുള്ള ഇന്ത്യയിൽ ഏറ്റവും വലിയ നൈസർഗിക ഭക്ഷ്യോത്പാദന മേഖലയാണ് കടൽക്കൊയ്ത്ത്. ഇവിടേക്ക് കടന്നു വരാൻ അനേക വർഷങ്ങളായി വിദേശ കമ്പനികൾ ശ്രമിക്കുന്നുണ്ട്. കോൺഗ്രസ് ഭരണത്തിലുണ്ടായിരുന്നപ്പോൾ കേന്ദ്ര സർക്കാർ അത്തരം കമ്പനികളെ നിരോധിച്ചു നിർത്തി. എന്നാൽ ഇപ്പോഴത്തെ കേന്ദ്ര സർക്കാർ വിദേശ കമ്പനികൾക്കു പിന്നാലെയാണ്.
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് കേരളത്തിലും സമാനമായ നീക്കം നടന്നു. യുഎസ് കമ്പനിയായ ഇഎംസിസിയെ വിളിച്ചു കൊണ്ടു വന്ന് കേരളത്തിന്റെ മത്സ്യ സമ്പത്ത് അവർക്കു തീറെഴുതാനായിരുന്നു പരിപാ‌ടി. അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ സമയോചിതമായ ഇടപെ‌ടലാണ് ഈ നീക്കത്തെ ചെറുത്ത് തോല്പിച്ചത്. കേരളത്തിലെ ആഴക്കടൽ മത്സ്യ ബന്ധനത്തിന്റെ മുഴുവൻ അവകാശങ്ങളും ഇഎംസിസിക്കു വിട്ടു കൊടുക്കാനായിരുന്നു പദ്ധതി. ഇതിനായി കേരളത്തിൽ 400 കൂറ്റൻ ട്രോളർ കപ്പലുകൾ നിർമിക്കാനായിരുന്നു ഇഎംസിസിക്കു പരിപാടി. ചേർത്തലയിൽ പടുകൂറ്റൻ മത്സ്യ സംസ്കരണ പ്ലാന്റ് നിർമിക്കാനുള്ള സ്ഥലവും അനുവദിച്ചു. എല്ലാത്തിനും കൂടി 2,950 കോടി രൂപയുടെ പദ്ധതിയും തയാറാക്കി. കേന്ദ്രാനുമതി പോലും തേടാതെയായിരുന്നു ഈ നടപടി.


അതോ‌ടെ കേരളത്തിൽ രജിസ്റ്റർ ചെയ്ത 3800ൽപ്പരം ഫിഷിംഗ് ബോട്ടുകൾ കട്ടപ്പുറത്താകുമായിരുന്നു. യന്ത്രവൽക്ക‍ൃത വള്ളങ്ങൾക്കടക്കം പത്തു വർഷത്തേക്ക് കേരളത്തിൽ രജിസ്ട്രേഷൻ അനുവദിക്കില്ലെന്നും അന്നത്തെ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ ഓഫീസ് ഇഎംസിസിക്ക് ഉറപ്പ് നൽകി. അന്നതു നടപ്പായിരുന്നെങ്കിൽ കേരളത്തിലെ മത്സ്യ തൊഴിലാളികൾ വേറേ തൊഴിലന്വേഷിച്ചു പോവുകയോ ഇഎംസിസിയു‌ടെ കീഴിൽ ഉപകരാരെറെടുത്ത് ഉപജീവനം നടത്തുകയോ ചെയ്യേണ്ടി വരുമായിരുന്നു. ഏതായാലും അന്നത്തെ യുഡിഎഫ് പ്രതിഷേധം ഫലം കണ്ടു. കേരളത്തിലെ മുഴുവൻ മത്സ്യ തൊഴിലാളികളുടെയും ചെറുത്തു നിൽപിന്റെ ഫലമായി ഇഎംസിസി തൽക്കാലം ഇവിടെ നിന്നു കെട്ടുകെട്ടി. മത്സ്യ തൊഴിലാളികളോ‌ടു കാണിച്ച വഞ്ചനയുടെ മറുപടിയായിരുന്നു കുണ്ടറ നിയോജക മണ്ഡലത്തിൽ മേഴ്സിക്കുട്ടിയമ്മയുടെ തോൽവി.
മത്സ്യ തൊഴിലാളി മേഖലയിലേക്കുള്ള വിദേശ കുത്തകകളുടെ കടന്ന് വരവിനുള്ള സാധ്യത ഇനിയും ഇല്ലാതായിട്ടില്ല. ഏതു നിമിഷവും അവരതിനു തയാറാകും. കാരണം 40-50 ലക്ഷം ടൺ മത്സ്യങ്ങളാണ് ഇന്ത്യയുടെ തീരത്തുള്ളത്. അതിന്റെ 13 ശതമാനവും കേരളത്തിലാണ്. വിഴിഞ്ഞം അടക്കമുള്ള അന്താരാഷ്ട്ര തുറമുഖങ്ങളുടെ സാന്നിധ്യം, മികച്ച തൊഴിലാളികൾ, മെച്ചപ്പെട്ട കാലാവസ്ഥ, കുറഞ്ഞ വേതനം തുടങ്ങി പല ഘടകങ്ങളാണ് വിദേശ സ്ഥാപനങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുന്നത്. അതിനെതിരേ ജാഗരൂകരാകുന്നില്ലെങ്കിൽ കേരളത്തിലെ എട്ട് ലക്ഷക്ഷത്തോളം വരുന്ന മത്സ്യ തൊഴിലാളികളു‌ടെ ജീവസന്ധാരണം ഇരുളടഞ്ഞുപോകും. ട്രോളിംഗ് നിരോധന കാലത്ത് മത്സ്യ തൊഴിലാളി സമൂഹം ചർച്ച ചെയ്യേണ്ടത് ഈ സാഹചര്യമാണ്.


സംസ്ഥാനത്ത് ഈ വർഷം 52 ദിവസമാണ് യന്ത്ര ബോട്ടുകൾക്ക് ഇത്തവണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 30 വരെ ആഴക്കടൽ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. ഓഖി ദുരന്തത്തിന് ശേഷം തുടർച്ചയായ നിയന്ത്രണങ്ങൾ‍ വന്നതിനാൽ ദുരിതത്തിലാണ് മത്സ്യത്തൊഴിലാളികൾ. ഓഖിക്ക് ശേഷം 33 തവണയാണ് സംസ്ഥാന സർക്കാരും ദുരന്തനിവാരണ അതോറിറ്റിയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് നൽകിയത്. അതുകൊണ്ടു തന്നെ വറുതിയും പട്ടിണിയുമാണ് ഈ തൊഴിലാളികൾ എല്ലാ കാലത്തും നേരിടുന്നത്. നേരത്തേ 90 ദിവസമായിരുന്ന ട്രോളിംഗ് നിരോധനം പല ഘട്ടങ്ങളായി കുറച്ച് 45 ദിവസം വരെ എത്തിയിരുന്നു. ഇപ്പോഴത് 52 ദിവസത്തേക്കാണ്. ട്രോളിംഗ് നിരോധനത്തെക്കുറിച്ച് വിശദമായ മറ്റൊരു പഠനത്തിനു കൂടി സമയമായിരിക്കുന്നു. ആഴക്കടലിലും തീരക്കടലിലും നടക്കുന്ന മുഴുവൻ നിയമ ലംഘനങ്ങളും കണ്ടെത്തി, ശാസ്ത്രീയവും സുതാര്യവുമായ മത്സ്യ ബന്ധനത്തിലൂടെ മാത്രമേ, അനശ്വരമായ നമ്മുടെ മത്സ്യ സമ്പത്തിനെ സംരക്ഷിക്കാനാവൂ.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Choonduviral

‘വാമൂടിക്കെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വർഗീയ വിദ്വേഷ പ്രസംഗത്തിൽ പ്രതികരിക്കാനില്ലെന്ന് മറുപടി

Published

on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വർഗീയ വിദ്വേഷ പ്രസംഗത്തിൽ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വർഗീയ പരാമശം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പ്രതികരിക്കാനില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.

മോദി നടത്തിയ പ്രസംഗത്തിലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിപക്ഷം നടപടിയാവശ്യം ശക്തമാക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. പരാമര്‍ശത്തില്‍ മോദിക്കെതിരേ പരാതി കിട്ടിയോ എന്ന ചോദ്യത്തിനും കമ്മീഷന്‍ മറുപടി നല്‍കിയില്ല.രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മോദി വർഗീയ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് മുസ്‌ലിംകള്‍ക്ക് വീതിച്ച്‌ നല്‍കുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നും, അതിന് നിങ്ങള്‍ തയാറാണോ എന്നുമാണ് മോദി പ്രസംഗത്തിനിടെ ചോദിച്ചത്. വർഗീയ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മോദിയുടേത് വിദ്വേഷ പ്രസംഗമാണെന്നും അതിലൂടെ ജനശ്രദ്ധ തിരിക്കുകയാണെന്നും കോണ്‍ഗ്രസ് ദേശീയധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. പ്രധാനമന്ത്രി സ്ഥാനത്തിന്‍റെ അന്തസ് ഇത്രത്തോളം താഴ്ത്തിയ ഒരാള്‍ ചരിത്രത്തില്‍ വേറെയില്ലെന്നും അദ്ദേഹം വിമർശിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി

Published

on

ന്യൂഡൽഹി: പാറശാല ഷാരോൺ വധക്കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാംപ്രതി ഗ്രീഷ്മ നൽകിയ ഹ‍ര്‍ജി സുപ്രീം കോടതി തളളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മാത്രമേ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയൂവെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഗ്രീഷ്മയുമായി അടുപ്പത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിലും ജ്യൂസിലും വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്.

Continue Reading

Choonduviral

പരാജയഭീതിയിൽ മോദി വിദ്വേഷ പ്രചാരണം നടത്തുന്നു: കെ.സി വേണുഗോപാൽ

Published

on

കൊച്ചി: തെരഞ്ഞെടുപ്പിനെ മോദി എത്രമാത്രം ഭയപ്പെടുന്നു എന്നുള്ളതിനു തെളിവാണ് അദ്ദേഹം നടത്തിയ വിദ്വേഷ പ്രസംഗമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒരു പ്രധാനമന്ത്രി സംസാരിക്കേണ്ട ഭാഷയിലല്ല മോദി സംസാരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നുണ പ്രചരിപ്പിക്കുന്ന ആളാണ് മോദിയെന്നും വേണുഗോപാൽ പറഞ്ഞു. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രകടന പത്രികയെ കുറിച്ച് അവാസ്തവമായ കാര്യങ്ങളാണ് മോദി പ്രചരിപ്പിക്കുന്നത്. പ്രകടന പത്രികയിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് വർഗീയ ധ്രുവീകരണം നടത്താനാണ് മോദി ശ്രമിക്കുന്നത്. കോൺഗ്രസ് പ്രകടന പത്രിക കൈമാറാൻ കോൺഗ്രസ് അധ്യക്ഷൻ പ്രധാനമന്ത്രിയുടെ അപ്പോയിൻമെൻ്റ് തേടിയിട്ടുണ്ട്. പ്രധാനമന്ത്രി കോൺഗ്രസിന്റെ പ്രകടന പത്രിക വായിച്ചു പഠിക്കട്ടെ. മോദിയുടെ വിദ്വേഷ പ്രചാരണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളും സ്‌ഥാനാർഥികളും കോൺഗ്രസ് പ്രകടന പത്രിക മോദിക്ക് അയച്ചുകൊടുക്കും.മോദിയുടെ പ്രസംഗത്തിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.

ഒരു ലക്ഷം പേർ ഒപ്പിട്ട നിവേദനവും കമ്മീഷന് കൈമാറും. വിദ്വേഷ പ്രസംഗങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വിദ്വേഷ പ്രസംഗമാണ് മോദി നടത്തിയത്.ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനവും പരസ്യമായ കലാപാഹ്വാനവുമാണ്. പൗരത്വ ബില്ലിനെ കൃത്യമായി പാർലമെൻ്റിൽ കർൺഗ്രസ് എതിർത്തു. മതത്തിൻ്റെ അടിസ്ഥാനത്തിൽ സിഎഎ നടപ്പാക്കില്ലെന്ന് രാഹുൽ പറഞ്ഞു. എന്നിട്ടും മോദി നുണ പ്രചരിപ്പിക്കുകയാണ്.പരാജയ ഭീതിയുടെ വിഭ്രാന്തിയിൽ നിന്നുണ്ടായ പ്രസംഗമാണ് മോദിയുടേതെന്നും വേണുഗോപാൽ ആരോപിച്ചു. മോദി രാജ്യത്തെ ജനങ്ങളെ വിഭജിക്കുവാൻ ശ്രമിക്കുകയാണ്. മണിപ്പൂരിലും ഇതേ തന്ത്രമാണ് മോദി സ്വീകരിച്ചത്. തന്റെ പേരെടുത്ത് പറഞ്ഞുള്ള മോദിയുടെ വിമർശനം പച്ചക്കള്ളമാണ്. രാജ്യസഭ രേഖകൾ എടുത്തു നോക്കിയാൽ എന്റെ ഡിബേറ്റുകളെ കുറിച്ചറിയാം, ഞാൻ കേരളത്തെ കുറിച്ചും ചോദിച്ചിട്ടുണ്ട്. ബിജെപി എംപിമാർ ചോദിച്ചതിനേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഞാൻ ചോദിച്ചിട്ടുണ്ട്. എന്തിനാണ് പ്രധാനമന്ത്രി ഇങ്ങനെ കള്ളം പറയുന്നതെന്നും വേണുഗോപാൽ ചോദിച്ചു.കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ, ഡിസിസി പ്രസിഡന്റ് മുഹമ്മ്ദ് ഷിയാസ്, കോൺഗ്രസ് നേതാക്കളായ ദീപ്തി മേരി, അബ്ദുൾ മുത്തലിബ്, ഷാനിമോൾ ഉസ്‌മാൻ, കെ.പി ശ്രീകുമാർ എന്നിവറം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured