Connect with us
inner ad

Kuwait

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എൻ.ബി.ടി.സി ലേബർ ക്യാമ്പ് സന്ദർശിച്ചു!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : ഇന്ത്യൻ വിദേശകാര്യ-പാർലമെന്ററികാര്യ സഹമന്ത്രി ശ്രീ വി. മുരളീധരൻ കുവൈത്ത് എൻ.ബി.ടി.സി ലേബർ ക്യാമ്പിലെ തൊഴിലാളികളെ സന്ദർശിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് മിന അബ്ദുള്ളയിലുള്ള ലേബർ ക്യാമ്പിൽ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘത്തോടൊപ്പം അദ്ദേഹം സന്ദർശനം നടത്തിയത്. എൻ.ബി.ടി.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീ കെ.ജി. എബ്രഹാമിന്റെ നേതൃത്വത്തിൽ ഡയറക്ടർ ബെൻസൺ എബ്രഹാം, ജനറൽ മാനേജർമാരായ മനോജ്‌ നന്തിയാലത്ത്, ബെൻ പോൾ, ഹംസ മേലാക്കണ്ടി, സി.എഫ്.ഒ അനിന്ത ബാനർജി എന്നിവരും ജീവനക്കാരും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.

എൻ.ബി.ടി.സി മിന അബ്ദുള്ള ലേബർ ക്യാമ്പിലെ അന്തേവാസികളായ രണ്ടായിരത്തോളം ജീവനക്കാരുടെ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യുകയും, അവരുടെ അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും പ്രൊഫഷണലിസത്തെയും അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.വിദേശത്തുള്ള പൗരന്മാരെ പിന്തുണയ്ക്കുന്നതിനും ആഗോള തൊഴിൽ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള അവരുടെ സംഭാവനകളെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. സന്ദർശന വേളയിൽ മന്ത്രി വി.മുരളീധരൻ, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള എൻബിടിസിയുടെ നിർണായക പങ്ക് എടുത്തു പറഞ്ഞു. കുവൈത്തിന്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിൽ എൻ.ബി.ടി.സി ഗ്രൂപ്പും മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാമും ഇന്ത്യൻ പ്രൊഫഷണലുകളും വഹിക്കുന്ന പങ്കിനെയും ബഹു മന്ത്രി ശ്രീ വി.മുരളീധരൻ അഭിനന്ദിച്ചു.കുവൈറ്റിന്റെ വളർച്ചയ്ക്കും വിജയത്തിനും ഇന്ത്യൻ തൊഴിലാളികളുടെ സംഭാവനകളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക, ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കുക എന്നവയായിരുന്നു വിദേശകാര്യ സഹമന്ത്രിയുടെ സന്ദർശനത്തിന്റെ ലക്ഷ്യം. ഈ ആശയവിനിമയം, കുവൈറ്റിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുമായി നേരിട്ട് ഇടപഴകാനും അവരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കാനും പരിഹരിക്കാനും സഹായകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

വി. മുരളീധരന്റെ സന്ദർശനം, ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം ദൃഢമാക്കാനും നയതന്ത്രത്തിനും അന്താരാഷ്ട്ര സഹകരണത്തിനും കൂടുതൽ ശക്തി പകരുമെന്നാണ് പ്രതീക്ഷയെന്നും ശ്രീ കെ.ജി. എബ്രഹാം പ്രത്യാശ പ്രകടിപ്പിച്ചു.കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, വിദേശകാര്യ വകുപ്പ് (ഗൾഫ് റീജിയൻ) ജോയിന്റ് സെക്രട്ടറി അസിം മഹാജൻ, മിനിസ്റ്റർ ഓഫീസ് ഡയറക്ടർ ഡോ. ചന്ദ്രു അപാർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയെ അനുഗമിച്ചു.

സർവീസിലിരിക്കെ മരണപ്പെട്ട എൻ.ബി.ടി.സിയിലെ ജീവനക്കാരായ ലാജി ചെറിയാൻ മാമൂട്ടിൽ, രാജു വർഗീസ് എന്നിവരുടെ അനന്തരാവ കാശികൾ ക്കുള്ള എൻ.ബി.ടി.സിയുടെ ഫാമിലി ബെനിഫിറ്റ് ഫണ്ട് വിതരണവും വി.മുരളീധരൻ നിർവഹിച്ചു. എൻ.ബി.ടി.സിയിലെ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാൻ എൻ.ബി.ടി.സി പ്രതിജ്ഞാബദ്ധമാണെന്ന് മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാം അറിയിച്ചു. മരണമടഞ്ഞ ജീവനക്കാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും മാനസിക പിന്തുണയും നൽകുന്നതിലൂടെ, എൻ.ബി.ടി.സി ഗ്രൂപ്പ് അവരുടെ സാമൂഹിക പ്രതിബദ്ധത, സഹാനുഭൂതി, ഐക്യദാർഢ്യം എന്നിവ പ്രകടിപ്പിച്ചിരിക്കുകയാണ്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ജഹ്റയിലും മുത്ലയിലും യൂത്ത് ഇന്ത്യയുടെ നേതൃത്തിൽ ഇഫ്താർ സം​ഗമം!

Published

on

കുവൈത്ത് സിറ്റി : യൂത്ത് ഇന്ത്യയുടെയും ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ജഹറയിലെയും , മുതലയിലെയും രണ്ട് കേന്ദ്രങ്ങളലായി ഇഫ്താർ വിരുന്നൊരുക്കി. ജഹറയിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് സിജിൽ ഖാൻ യൂത്ത് ഇന്ത്യയുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി സംസാരിച്ചു, ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ജഹറ ബ്രാഞ്ച് മാനേജർ സുലൈമാൻ മുഖ്യഥിതിയായി പങ്കെടുത്തു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

സാമൂഹ്യ പ്രവർത്തകൻ കെ. സി മജീദ് സ്വാഗതം പറഞ്ഞു. യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഹഷീബ്, സോഷ്യൽ റിലീഫ് കൺവീനർ റമീസ്, ട്രെഷറർ അകീൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ മഹനാസ് മുസ്തഫ, സിറാജ് അബൂബക്കർ, അഷ്ഫാഖ്, മുഖ്സിത്, യാസിർ പ്രവർത്തകരായ ഫഹീം ജമാൽ, ഷുഹൈബ്, തുഫൈൽ,വലീദ്, ഷിബിൻ, ജവാദ്, നബീൽ കെ. ഐ. ജി പ്രവർത്തകരായ നിഷാദ് ഇളയത്, ഹാഫിസ് പാടൂർ, ജഹറയിലെ സാമൂഹ്യ പ്രവർത്തകരായ മമ്മൂട്ടി പട്ടാമ്പി, റഫീഖ് വല്യാഡ് എന്നിവർ നേതൃത്വം നൽകി. ചേർത്ത് പിടിക്കലിന്റെ ഹൃദ്യാനുഭവം പകർന്ന ഇരു സംഗമങ്ങളിലുമായി ഒട്ടേറെ പേർ പങ്കെടുത്തു.

Continue Reading

Kuwait

ഒരുമയുടെ സന്ദേശവുമായി റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് ഇഫ്താര്‍ സംഗമം

Published

on

കുവൈറ്റ് സിറ്റി : ഒരുമയുടെ സ്‌നേഹ സന്ദേശവുമായി റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് ഇഫ്താര്‍ സംഗമം നടത്തി . ഇക്കഴിഞ്ഞ ശനിയാഴ്ച സാൽമിയ തക്കാര റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടത്തിയ ഇഫ്താർ സംഗമത്തിൽ ക്ലബ് അംഗങ്ങൾ ഉൾപ്പടെ നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കടുത്തു. ക്ലബ് പ്രസിഡന്റ് വിപിൻ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം മുഖ്യ രക്ഷാധികാരി ബി എസ് പിള്ളൈ ഉത്‌ഘാടനം ചെയ്തു. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശ്വാസത്തിലൂന്നി മനസ്സും ശരീരവും സ്വയം സമർപ്പിക്കുന്ന നാളുകളിൽ വൃതാനുഷ്ഠാനത്തിന്റെ ആത്മീയ ഉണർവിനൊപ്പം പരസ്‌പര്യത്തിന്റെ മാധുര്യം പങ്കുവയ്ക്കാൻ മാനവീകതയുടെ ഒത്തു ചേരലിന് സാധിക്കുമെന്ന് ബി എസ് പിള്ളൈ അഭിപ്രായപെട്ടു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ സിനിജിത് ദേവരാജ്, ഷമീർ കണ്ടി, ജിജോ ബാബു ജോൺ, വൈസ് ചെയർമാൻ യോഗേഷ് തമോറെ, വൈസ് ക്യാപ്റ്റൻ ജയേഷ് കൊട്ടോള, ബിപിൻ ഓമനക്കുട്ടൻ, ലിജു മാത്യൂസ്, അക്ബർ ഉസ്മാൻ തുടങ്ങിയവർആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെച്ച ടീം അംഗങ്ങളെ യോഗത്തിൽ ആദരിച്ചു. മികച്ച ബാറ്റ്സ്മാൻ – ജയേഷ് കൊട്ടോള, മികച്ച ബൗളർ – വിപിൻ രാജേന്ദ്രൻ, മികച്ച വിക്കറ്റ് കീപ്പർ – അരുൺ കൃഷ്ണ, മികച്ച ആൾറൗണ്ടർ – ശിവ കൊട്ടി റെഡ്‌ഡി, ഈ വർഷത്തെ മികച്ച പ്രകടനം – ഷിജു മോഹനൻ, ക്ലബ് മാൻ ഓഫ് ദി ഇയർ- റിജോ പൗലോസ് എന്നിവരെയും മികച്ച പ്രകടനത്തിനായി നദീം സാഹിദ് ഷെയ്ഖ്, അംജദ് ഹുസൈൻ ഭട്ട്, സുഹൈൽ അഹ്മദ് ടാർ, റിനോഷ് മാമൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

അനീഷ് കെ അശോക്,അജിത് ഉല്ലാസ്,രഞ്ജിത് കുന്നുംപുറത്,വിജിത് കുമാർ, അലി ഉസ്മാൻ,അഷ്‌റഫ് ബഷീർ, അനഗ് തൃശൂർ എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ കൺവീനർ മനോജ് റോയ് സ്വാഗതവും അരുൺ തങ്കപ്പൻ നന്ദിയും രേഖപെടുത്തി.

Continue Reading

Kuwait

റമദാൻവ്രതശുദ്ധിയിൽസൗഹൃദതനിമ ഇഫ്താർവിരുന്ന് ഗംഭീരമായി!

Published

on

കുവൈറ്റ് സിറ്റി : റമദാൻ വ്രതശുദ്ധിയിൽ തനിമ കുവൈറ്റ്‌ സൗഹൃദത്തനിമ 2024 ഇഫ്താർ വിരുന്നു ഗംഭീരമായി സംഘടിപ്പിച്ചു. സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ തനിമ 20 വർഷമായി റമദാൻ നോമ്പ് കാലത്തു നടത്തി വരാറുള്ള ഇഫ്താർ വിരുന്നായ സൗഹൃദത്തനിമ ഈ വർഷവും ഏപ്രിൽ 5 ആം തീയതി യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ആസൂത്രണമികവ് കൊണ്ടു മികച്ചു നിന്ന ഈ വിരുന്നിൽ കുവൈറ്റ്‌ ട്രാൻസ്‌പ്ലാന്റ് സൊസൈറ്റി പ്രസിഡന്റും, ഓർഗൻ പ്രോക്രൂട്ട്മെന്റ് തലവനുമായ ഡോ. മുസ്‌തഫ അൽ മോസാവി മുഖ്യാതിഥി ആയിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

സൗഹൃദത്തനിമ കൺവീനർ ഹബീബുള്ള മുറ്റീച്ചൂറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രോഗ്രാം കൺവീനർ ഡോമിനിക് ആന്റണി സ്വാഗതം ആശംസിച്ചു. തനിമ ജനറൽ കൺവീനർ ഷൈജു പള്ളിപ്പുറം ആമുഖപ്രസംഗം നിർവഹിച്ചു.തനിമ പുതിയതായി ആസൂത്രണം ചൈയ്യുന്ന കാരുണ്യത്തനി മയുടെ ഉത്ഘാടനവും ഡോക്ടർ മുസ്‌തഫ അൽ മോസാവി നിർവഹിച്ചു. കുവൈറ്റിൽ നിന്നും ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന എയ്ഞ്ചലിൻ ഷാ ജേക്കബ്, നെവിൻ ജോൺ അലക്സ്‌, ബ്രയാനാ തെരേസ തോമസ് എന്നീ കുട്ടിത്തനിമാംഗങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ കൈമാറി.

കെ. എം. ആർ.എം. സ്പിരിച്വൽ ഡയറക്ടർ റവ.ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ, സാരഥി കുവൈറ്റ് പ്രസിഡണ്ട്‌ കെ. ആർ. അജി, മതപണ്ഢിത നായ ഫൈസൽ മഞ്ചേരി എന്നിവർ ഇഫ്താർ സന്ദേശം നൽകി.ബി ഇ സി എക്സ്ചേഞ്ച് സി ഇ ഓ മാത്യുസ് വർഗീസ്, മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ സി ഇ ഓ ഹംസ പയ്യന്നൂർ, ഗൾഫ് അഡ്വാൻസ് ട്രേഡിങ് കമ്പനി സി ഇ ഓ കെ.സ്.വർഗീസ് എന്നിവർ ആശംസ അറിയിച്ചു. സൗഹൃദത്തനിമ ജോയിന്റ് കൺവീനർ ടി. കെ. ഷംസുദീൻ യോഗത്തിന് നന്ദി അറിയിച്ചു.

Continue Reading

Featured