Connect with us
48 birthday
top banner (1)

Featured

വിഷു ബമ്പർ VC 490987 ടിക്കറ്റിന്, ഒന്നാം സമ്മാനം 12 കോടി രൂപ

Avatar

Published

on

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ BR 97 ഫലം പ്രഖ്യാപിച്ചു. VC 490987 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 12 കോടി രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക. തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ പശ്ചാത്തലത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ നറുക്കെടുപ്പിൽ പങ്കെടുത്തില്ല. ഭാഗ്യക്കുറി വകുപ്പ് ജോയിൻ്റ് ഡയറക്ട‍ർ രാജ്കപൂറിൻ്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്.

ഒന്നാം സമ്മാനം VC 490987 എന്ന നമ്പരിനാണ്. ടിക്കറ്റ് ആലപ്പുഴയില്‍ നിന്നുള്ളതാണെന്നാണ് സൂചന. അനില്‍ കുമാര്‍ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. 12 കോടിയാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനത്തിനര്‍ഹമായ നമ്പരുകള്‍ VA 205272,VB 429992, VC 523085,VD 154182, VE 565485,VG 654490.

Advertisement
inner ad

മൂന്നാം സമ്മാനത്തിനര്‍ഹമായ നമ്പരുകള്‍ VA 160472,VB 125395,VC 736469,VD 367949, VE 171235,VG 553837. അന്തിമഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralalotteries.com ല്‍ ലഭ്യമാകും.

ഇത്തവണ 42 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലിറക്കിയത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതവും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതവുമാണ്.

Advertisement
inner ad

Featured

ഭക്ഷ്യസുരക്ഷാ ലംഘനം; പതഞ്ജലിയുടെ മുളകുപൊടി പിന്‍വലിക്കാന്‍ നിര്‍ദേശം

Published

on

ന്യൂഡല്‍ഹി: പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് പുറത്തിറക്കിയ മുളകുപൊടി വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശിച്ചു.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള വ്യവസ്ഥകൾ ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് AJD2400012 എന്ന ബാച്ചിലെ മുളകുപൊടി വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എഫ്എസ്എസ്എഐയുടെ നിര്‍ദ്ദേശം വന്നതായി പതഞ്ജലി അധികൃതര്‍ സ്ഥിരീകരിച്ചു. ബാബ രാംദേവ് നേതൃത്വം നല്‍കുന്ന പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പ് 1986 ലാണ് സ്ഥാപിതമായത്.

Continue Reading

Featured

ജീവനെടുത്ത് കടുവ; മാനന്തവാടിയിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

Published

on

മാനന്തവാടി: വയനാട് മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. വനംവകുപ്പ് താൽക്കാലിക വാച്ചറുടെ ഭാര്യ രാധയെയാണ് കടുവ കടിച്ചു കൊന്നത്. പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രദേശത്ത് വലിയ പ്രതിഷേധമാണ്. സംഭവ സ്ഥലത്തെത്തിയ മന്ത്രി ഒ ആർ കേളുവിന്‌ നേരെയും പ്രതിഷേധം.

Continue Reading

Ernakulam

ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ഋതു ജയനെ റിമാൻഡ് ചെയ്തു

Published

on

കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ പ്രതി ഋതു ജയനെ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് വടക്കേക്കര പൊലീസിന് നല്‍കിയിരുന്നത്. ഇന്ന് പറവൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്യാനുളള ഉത്തരവ് നല്‍കി. ഇന്നലെ പ്രതിയെ കൊലപാതകം നടന്ന വീട്ടിലും സ്വന്തം വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Continue Reading

Featured