‘മദ്യ ജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്’: ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ് ടീസർ ശ്രദ്ധേയമാകുന്നു

ഒട്ടേറെ പ്രേക്ഷക പ്രശംസയും നിരൂപണങ്ങളും നേടിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി ഒരുക്കുന്ന ‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടൂ.’മദ്യ ജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്’ എന്ന തലകെട്ടോടെ സംവിധായകൻ ജിയോ ബേബി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പങ്കുവെച്ചത്.സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേർ പങ്കുവെച്ച ടീസർ ഇതിനോടകം തന്നെ ശ്രദ്ധേയമായരിക്കുകയാണ്.

ചിത്രത്തില്‍ സംവിധായകൻ ജിയോ ബേബിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ മൂർ, പ്രശാന്ത് മുരളി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.ജിയോ ബേബി തന്നെ രചന നിർവ്വഹിക്കുന്ന ചിത്രം ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ഛായാഗ്രഹണം സാലു കെ തോമസ്. എഡിറ്റര്‍ ഫ്രാന്‍സിസ് ലൂയിസ്. ബേസില്‍ സിജെ, മാത്യൂസ് പുളിക്കല്‍ സംഗീത സംവിധാനം. കലാ സംവിധാനം നോബിന്‍ കുര്യന്‍. വസ്ത്രാലങ്കാരം സ്വാതി വിജയന്‍. ശബ്ദ രൂപകല്പന ടോണി ബാബു, എംപിഎസ്ഇ. ഗാനരചന സുഹൈല്‍ കോയ, അലീന. കളറിസ്റ്റ് ലിജു പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിനോയ് ജി തലനാട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആരോമല്‍ രാജന്‍, ലൈന്‍ പ്രൊഡ്യൂസര്‍ നിദിന്‍ രാജു, കൊ ഡയറക്ടര്‍ അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍, മാര്‍ട്ടിന്‍ എന്‍ ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍ ദീപക് ശിവന്‍, സ്റ്റില്‍സ് അജയ് അളക്സ്, പരസ്യകല നിയാണ്ടര്‍ താള്‍, വിനയ് വിന്‍സന്‍, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് റോജിൻ കെ റോയ്.

ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയാണ് അവസാനമായി റിലീസ് ചെയ്ത ജിയോ ബേബി ചിത്രം. അഞ്ച് ചെറു ചിത്രങ്ങളുടെ ആന്തോളജിയായി എത്തിയ സിനിമയിൽ ഓള്‍ഡ് ഏജ് ഹോം എന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയ്‍തിരുന്നു. ഫ്രാന്‍സിസ് ലൂയിസ് സംവിധാനം ചെയ്‍ത റേഷന്‍ എന്ന ചിത്രത്തില്‍ ജിയോ അഭിനയിക്കുകയും ചെയ്‍തിരുന്നു. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ പ്രത്യേക ജൂറി പരാമര്‍ശം ഈ ചിത്രത്തിന് ജിയോ ബേബി കരസ്ഥമാക്കിയിരുന്നു.

Related posts

Leave a Comment