Connect with us
48 birthday
top banner (1)

Business

മുതിര്‍ന്നവരുടെ മാനസികാരോഗ്യത്തിന്
പ്രാധാന്യം നല്‍കി അതുല്യ സീനിയര്‍ കെയര്‍

Avatar

Published

on

കൊച്ചി: മുതിര്‍ന്ന പൗരന്‍മാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി സമഗ്രവും നൂതനവുമായ മാനസികാരോഗ്യ സംരംഭങ്ങള്‍ നടപ്പിലാക്കി അതുല്യ സീനിയര്‍ കെയര്‍.
പ്രായമായ വ്യക്തികളുടെ മാനസികാരോഗ്യ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട്, അവരുടെ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു സമഗ്ര സമീപനമാണ് അതുല്യ ഇതിനായി വികസിപ്പിച്ചെടുത്തിട്ടുള്ളത്.
വയോജനങ്ങളുടെ മാനസിക ശാരീരിക ആരോഗ്യ പരിപാലനത്തിനായി ആര്‍ട്ട് തെറാപ്പി, മ്യൂസിക് സെഷനുകള്‍, കോഗ്‌നിറ്റീവ് ഗെയിമുകള്‍, വിദ്യാഭ്യാസ ശില്‍പശാലകള്‍ എന്നിവ പദ്ധതിയില്‍ അതുല്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പതിവായി നടത്തുന്ന മാനസികാരോഗ്യ വിലയിരുത്തലുകളിലൂടെ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സമയബന്ധിതമായ പിന്തുണയും ഉറപ്പാക്കാനാകും.
വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസൃതമായി പരിചരണം നല്‍കുന്നതിന് സമര്‍പ്പിതരും പരിചയസമ്പന്നരുമായ പ്രൊഫഷണലുകളുടെ ഒരു ടീമാണ് അതുല്യയെ നയിക്കുന്നത്.  മാനസികാരോഗ്യം നിലനിര്‍ത്താനാവശ്യമായ എല്ലാ പിന്തുണകളും ഓരോരുത്തര്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി അവരെ 24 മണിക്കൂറും നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്നു. വയോജന മാനസികാരോഗ്യത്തില്‍ വിദഗ്ധരും  ലൈസന്‍സുമുള്ള തെറാപ്പിസ്റ്റുകളെയും  കൗണ്‍സിലര്‍മാരെയും  ഉള്‍പ്പെടെ പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ ഒരു ടീമിനെയാണ് ഇതിനായി അതുല്യ നിയോഗിച്ചിരിക്കുന്നത്.
‘വയോജനങ്ങളുടെ ആരോഗ്യത്തില്‍ മാനസിക സന്തോഷത്തിന് വളരെയധികം പ്രാധാന്യമാണുള്ളത്. വ്യക്തികളുടെ ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും അടിസ്ഥാന കാരണം മാനസികമായ അവരുടെ ക്ഷേമമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനരീതിയാണ് അതുല്യ സീനിയര്‍ കെയര്‍ പിന്തുടരുന്നത്. വയോജനങ്ങള്‍ക്ക് ഏറ്റവും  മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ അവരുടെ എല്ലാവിധത്തിലുമുള്ള സന്തോഷത്തിനെയും തങ്ങള്‍ എന്നും വിലമതിക്കുന്നതായി അതുല്യ സീനിയര്‍ കെയറിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ജി. ശ്രീനിവാസന്‍ പറഞ്ഞു,
മുതിര്‍ന്നരുടെ പരിചരണത്തില്‍ അവരുടെ കുടുംബങ്ങളുടെ പങ്കാളിത്തത്തെ അതുല്യ സീനിയര്‍ കെയര്‍ വളരെയേറെ വിലമതിക്കുന്നു. കുടുംബങ്ങളുമായുള്ള നിരന്തര ആശയവിനിമയത്തിലൂടെ അംഗങ്ങള്‍ക്കിടയില്‍ ഒരു സമീപനം സൃഷ്ടിച്ചെടുക്കുവാന്‍ അതുല്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ മാനസികാരോഗ്യ പുരോഗതിയെക്കുറിച്ച് കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തുകയും അവരുടെ പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും കുടുംബ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

അതുല്യ സീനിയര്‍ കെയര്‍ പ്രായമായ വ്യക്തികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന സീനിയര്‍ ലിവിംഗ് സൊല്യൂഷനുകളുടെ ഒരു മുന്‍നിര ദാതാവാണ്. വ്യക്തിഗത പരിചരണം, സുരക്ഷ, മാനസിക ക്ഷേമം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, മുതിര്‍ന്ന പൗരന്മാര്‍ക്ക് അന്തസ്സോടെയും സൗകര്യത്തോടെയും ആസ്വാദനത്തോടെയും ജീവിക്കാന്‍ കഴിയുന്ന സമ്പന്നമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ അതുല്യ സീനിയര്‍ കെയര്‍ ശ്രമിക്കുന്നു.

Advertisement
inner ad

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Business

സ്വർണവില കൂടി; പവന് 53,840 രൂപ

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് 53,840 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 6730 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു. 440 രൂപ കുറഞ്ഞ ശേഷം രണ്ടുദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. 520 രൂപയലധികം വർധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വർണവില പിന്നീട് കുറയുകയായിരുന്നു. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Continue Reading

Business

ഫെഡറല്‍ ബാങ്കും ബജാജ് അലയന്‍സ് ലൈഫും ബാങ്കഷ്വറന്‍സ് പങ്കാളിത്തത്തിന് ധാരണയിൽ

Published

on

കൊച്ചി: ഇടപാടുകാർക്ക് വൈവിധ്യമാര്‍ന്ന ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ബജാജ് അലയന്‍സ് ലൈഫുമായി ബാങ്കഷ്വറന്‍സ് പങ്കാളിത്തതിന് ഫെഡറല്‍ ബാങ്ക് ധാരണയിലെത്തി. ഈ പങ്കാളിത്തത്തിലൂടെ ഫെഡറല്‍ ബാങ്ക് ഇടപാടുകാർക്ക് ദീര്‍ഘകാല സാമ്പത്തിക സുരക്ഷാ ലക്ഷ്യങ്ങള്‍ക്കനുസരിച്ചുള്ള ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ തിരഞ്ഞെടുക്കാനാകും. ബജാജ് അലയന്‍സ് ലൈഫിന്റെ എല്ലാ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളും ഇന്ത്യയിലുടനീളമുള്ള ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴി ലഭിക്കും.

Advertisement
inner ad

ഫെഡറല്‍ ബാങ്കിന്റേയും ബജാജ് അലയന്‍സ് ലൈഫിന്റേയും കരുത്ത് ഒന്നിച്ചുചേരുന്ന മികച്ച സേവനമാണ് ഈ പങ്കാളിത്തത്തിലൂടെ ഇടപാടുകാർക്ക് ലഭിക്കുക. വിപണി വിപൂലീകരണവും ഇന്‍ഷുറന്‍സ് വ്യാപനവും ലക്ഷ്യമിടുന്ന ഇരു കമ്പനികള്‍ക്കും ഈ സഹകരണം പ്രയോജനപ്പെടും.

ബജാജ് അലയന്‍സ് ലൈഫുമായുള്ള കോര്‍പറേറ്റ് ഏജന്‍സി ബാങ്കഷ്വറന്‍സ് പങ്കാളിത്തത്തിലൂടെ ബാങ്കിന്റെ ശാഖകൾ വഴി മികച്ച ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ഏവർക്കും ലഭ്യമാക്കാനാണ് ഫെഡറല്‍ ബാങ്ക് ലക്ഷ്യമിടുന്നത്. ബുദ്ധിപൂർവം നിക്ഷേപിക്കാനും സാമ്പത്തിക ഭാവി സുരക്ഷിതമാക്കാനും ഇടപാടുകാർക്ക് ഇതിലൂടെ സാധിക്കുമെന്നു കരുതുന്നതായും ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും കണ്‍ട്രി ഹെഡുമായ പി വി ജോയ് പറഞ്ഞു.

Advertisement
inner ad

ഫെഡറല്‍ ബാങ്കിന്റെ രാജ്യത്തുടനീളമുള്ള വിപുലമായ ശൃംഖല വഴി ഞങ്ങളുടെ സമഗ്രമായ ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ കൂടുതല്‍ പേരിലെത്തിക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബജാജ് അലയന്‍സ് ലൈഫ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഒഫീസര്‍ ധീരജ് സേഗാള്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Business

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; പവന് 54,120 രൂപ

Published

on

സംസ്ഥാനത്തെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് 54,120 രൂപ എന്ന നിരക്കിലാണ് ഇന്ന് വില്‍പ്പന പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,765 രൂപയും നല്‍കേണ്ടി വരും.
ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇടിവില്‍ നിന്ന് സ്വര്‍ണവില കുതിച്ചുയരുന്നത്.

Advertisement
inner ad

ഈ മാസമാദ്യം വില 53,000 രൂപയില്‍ താഴെ പോയതിന് ശേഷമാണ് വീണ്ടും വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞമാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയര്‍ന്ന നിലയിലേക്ക് സ്വര്‍ണവില ഉയര്‍ന്നിരുന്നു.

Advertisement
inner ad
Continue Reading

Featured