കഴിഞ്ഞ ആറ് വർഷമായി ചുവന്ന കൊടി പിടിക്കുവാൻ മാത്രമാണ് പിണറായി പഠിച്ചത് : കെ.സുധാകരൻ

 
വണ്ടിപ്പെരിയാർ:  കഴിഞ്ഞ ആറ് വർഷക്കാലായി പിണറായി ഭരണത്തിയപ്പോൾ ചുമല കൊടി പിടിക്കുവാൻ വേണ്ടി മാത്രമാണന്ന് കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എംപി. മുല്ലപ്പെരിയാറ്റിൽ പുതിയ ഡാം, കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും അതോടൊപ്പം തമിഴ്നാടിന് വെള്ളവും എന്ന ആശയം വച്ചു കൊണ്ട് ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ മുതൽ വാളാടി വരെയുള്ള മനുഷ്യചങ്ങലയിൽ പങ്കാളിയായി കൊണ്ട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .രാവിലെ പതിനൊന്ന് മണി മുതൽ എരിയുന്ന വെയിലത്ത് ചങ്ങലയിൽ അണിചേരുവാൻ കാത്തു നിന്ന പ്രവർത്തകർ കെ സുധാകരൻ്റെ വരവും കാത്ത് നിന്നത് കൗതുകമായി. പ്രവർത്തകർ ചങ്ങലയിൽ കണ്ണികളായപ്പോൾ തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു കൊണ്ട് കെ സുധാകരൻ വണ്ടിപ്പെരിയാർ ടൗൺ മുതൽ അറുപത്തിരണ്ടാം മൈൽ വരെ സഞ്ചരിച്ചു തിരികെ വന്നു. അയ്യായിരം പേർ പങ്കെടുക്കുമെന്ന് സംഘാടകർ പ്രതീക്ഷച്ചെങ്കിലും ഏഴായിരത്തിലധികം പേർ പരിപാടിയിൽ പങ്കാളികളായി.  കേരളത്തിലെ അൻപത് ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ ജീവൻ കൊണ്ട്  പന്താടരുതെന്നും. അതിൻ്റെ ഗൗരവം കണക്കിലെടുത്തു സർക്കാർ പ്രവർത്തിക്കണമെന്നും സുധാകരൻ പറഞ്ഞു. മുല്ലപ്പെരിയാറ്റിലെ മരം മുറി ഉത്തരവുകൾ മന്ത്രിമാർ അറിഞ്ഞില്ലന്ന വാദം തികഞ്ഞ പുച്ചത്തോടെ തള്ളുകയാണ് ന്നും അദ്ദേഹം പറഞ്ഞു.   ജില്ലയിൽ കെ  സുധാകരൻ്റെ ഈ വരവ് കോൺഗ്രസ്‌ പ്രവർത്തകരെ വളരെ ആവേശത്തിലാഴ്ത്തി. ഡിസിസി പ്രസിഡൻറ്  സിപി മാത്യു അധ്യക്ഷത വഹിച്ചു.  ഡീൻ കുര്യാക്കോസ് എംപി. പകെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ. ഇഎം ആഗസ്തി.റോയി കെ പൗലോസ്, എകെ മണി, ജോയി തോമസ്, ഇബ്രാഹിം കുട്ടി കല്ലാർ,  ജോൺ പെരുവന്താനം, എം ജെ ജേക്കബ്, ഷാജി പൈനാടത്ത്, പി ആർ അയ്യപ്പൻ,  എം എം വർഗ്ഗീസ്, ടോണി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Comment