കോവിഡ് കാലത്തെ മികച്ച ആതുര സേവനത്തിനു ഡോ. പി കെ ദിനേശിനെ ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി ആദരിച്ചു

നാദിർ ഷാ റഹിമാൻ

ജിദ്ദ: സൗദി അറേബ്യയുടെ തൊണ്ണൂറ്റി ഒന്നാം ദേശീയ ദിനത്തിന്റെ ഭാഗമായി ജിദ്ദയിൽ പ്രവാസികൾക്ക് കോവിഡിനെ കുറിച്ചുള്ള ബോധവൽക്കരണത്തിനും, ആതുര സേവനത്തിനും നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ശങ്കർ എളങ്കുർ ഡോ. പി കെ ദിനേശിന് മെമന്റോ നൽകി ആദരിച്ചു.

കോഴിക്കോട് സ്വദേശിയായ ഡോ. ദിനേശൻ ജിദ്ദ ഷറഫിയായിൽ ബദർ റയാൻ പോളിക്ലിനിക്കിൽ വർഷങ്ങളായി ജോലി ചെയ്തു വരികയാണ്. കോവിഡ് പടർന്നു അനിയന്ത്രിതമായി വർദ്ധിച്ച് വന്ന കാലഘട്ടത്തിൽ ലേബർ ക്യാമ്പുകൾ സന്ദർശിച്ചും, സമൂഹ മാധ്യമങ്ങൾ വഴി ആളുകളിൽ കോവിഡിനെ കുറിച്ചുള്ള ബോധവൽക്കരണവും, വേണ്ട സഹായങ്ങളും, അവർക്ക്‌ വേണ്ട മരുന്നുകൾ എത്തിക്കാനും ഡോ. ദിനേശൻ നേതൃത്വം വഹിച്ചിരുന്നു.

നാഷണൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, കണ്ണൂർ ജില്ലാ ഒ ഐ സി സി പ്രസിഡന്റ്‌ ലത്തീഫ് മൊക്രേരി, ജിദ്ദയിലെ കോൺഗ്രസ്സ് കുടുംബത്തിലെ കാരണവർ മജീദ് നഹ, നാഷണൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ ബഷീർ പരുത്തികുന്നൻ, ഇസ്മായിൽ കൂരിപൊയിൽ, നൗഷാദ് കാളികാവ് എന്നിവർ ആശംസകൾ നേർന്നു.

Related posts

Leave a Comment