Connect with us
48 birthday
top banner (1)

Kozhikode

ഐക്യദാർഢ്യ സംഗമം നടത്തി

Avatar

Published

on

ഫറോക്ക് ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന സംഗമം ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ സുനിൽ കക്കുഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഫറോക്ക്: ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകൾ നടത്തുന്ന പണിമുടക്കിന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ(ഐ.എൻ.ടി.യു.സി) ഫറോക്ക് ഡിവിഷൻ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംഗമം നടത്തി. ഫറോക്ക് ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന സംഗമം ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ സുനിൽ കക്കുഴി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ്‌ അലി. പി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സുദർശനൻ എൻ.വി, രാജേഷ് ചാലിയം തുടങ്ങിയവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി ഇർഷാദ് നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

രോഗികളുടെ ജീവൻ വെച്ചുള്ള കളി ആരോഗ്യവകുപ്പ് അവസാനിപ്പിക്കണം: എം കെ രാഘവൻ എം പി

Published

on

കോഴിക്കോട്: രോഗികളുടെ ജീവൻ വെച്ചുള്ള ആരോഗ്യ വകുപ്പിന്റെ കളി അവസാനിപ്പിക്കണമെന്ന് എം കെ രാഘവൻ എം.പി. കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ രോഗി ചികിൽസ കിട്ടാതെ മരിച്ച സംഭവത്തിലാണ് എം പിയുടെ പ്രതികരണം. ഡോക്ടറുടെ സേവനം ആവശ്യമുള്ള രോഗിക്ക് ഓൺലൈൻ കൺസൾട്ടേഷൻ നൽകി ചികിൽസ ലഭിക്കാതെ രോഗി മരണപ്പെടുകയായിരുന്നു. സംഭവം അതിദാരുണമാണെന്ന് എം കെ രാഘവൻ വ്യക്തമാക്കി.

സംസ്ഥാന ആരോഗ്യ വകുപ്പ് കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമായി മാറി. ആശുപത്രികളിൽ മതിയായ തസ്തിക സൃഷ്ടിക്കാതെ ഡോക്ടർമാരെ വിവിധ ജില്ലകളിലേക്ക് താത്കാലികമായി മാറ്റി നടത്തുന്ന ചെപ്പടി വിദ്യ മൂലം ബാധിക്കപ്പെടുന്നത് സംസ്ഥാനത്തെ പൊതുജനങ്ങളാണെന്ന് എം.പി വ്യക്തമാക്കി. ആരോഗ്യ സർവ്വകലാശാല പരിശോധനക്ക് മുന്നോടിയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മാത്രം 39 ഡോക്ടർമാരെയാണ് കാസർകോട്, വയനാട് ജില്ലകളിലേക്ക് താത്കാലികമായി മാറ്റിയത്. സ്ഥിരം തസ്തിക സൃഷ്ടിക്കാതെ നടത്തുന്ന ഈ ചെപ്പടിവിദ്യകൊണ്ട് ആരോഗ്യവകുപ്പ് ആരുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമിക്കുന്നതെന്ന് എം.പി ആരാഞ്ഞു. ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതയുടെ പരിണിതഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് മലബാറിലെ ജില്ലകളാണെന്നും എം പി പറഞ്ഞു.

Advertisement
inner ad

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള കൂട്ട സ്ഥലം മാറ്റം മൂലം വിദഗ്ദ ചികിൽസ ലഭിക്കേണ്ട പതിനായിരക്കണക്കിന് രോഗികളാണ് വലയുക. കാസർഗോഡ് വയനാട് ജില്ലകളിലെ ഡോക്ടർമാരുടെ അഭാവം മൂലമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടർമാരെ താത്കാലികമായി മാറ്റേണ്ടി വന്നത്. ഭൂരിപക്ഷം എൽ.ഡി.എഫ് ജനപ്രതിനിധികളെ ജയിപ്പിച്ച് വിട്ട കാസർഗോഡ് പോലുള്ള ജില്ലകളിലെ സർക്കാരിന്റെ ഭാഗമായ എൽ.ഡി.എഫ് ജനപ്രതിനിധികൾ തെരഞ്ഞെടുത്ത ജനങ്ങളോട് പ്രതിബന്ധത പുലർത്തി സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും എം കെ രാഘവൻ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Kerala

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തി

Published

on

കോഴിക്കോട് : നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തി. ഇന്നലെ രാത്രി ബെംഗളൂരുവില്‍ നിന്നാണ് വിഷ്ണുവിനെ എലത്തൂര്‍ പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം കാരണം നാട്ടില്‍നിന്നു മാറി നിന്നതാണെന്നു വിഷ്ണു മൊഴി നല്‍കി.

വിഷ്ണുവിന്റെ ചില സുഹൃത്തുക്കളില്‍നിന്നു കിട്ടിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ബെംഗളൂരുവില്‍ എത്തിയത്. കഴിഞ്ഞ മാസം 17നാണു പുണെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് അവധിക്ക് നാട്ടിലേക്കു തിരിച്ച വിഷ്ണുവിനെ കാണാതായത്. വിഷ്ണുവിനെ കാണാനില്ലെന്നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സൈനികരുടെ നേതൃത്വത്തിലും വിഷ്ണുവിനായി അന്വേഷണം നടന്നു.

Advertisement
inner ad
Continue Reading

Kerala

കോഴിക്കോട് ട്രേഡ് സെന്ററിലെ ന്യൂ ഇയര്‍ ആഘോഷത്തിന് സ്റ്റോപ്പ് മെമ്മോ

Published

on

കോഴിക്കോട്: കോഴിക്കോട് ട്രേഡ് സെന്ററിലെ ന്യൂ ഇയര്‍ ആഘോഷത്തിന് അനുമതിയില്ലെന്ന് മേയര്‍ ബീന ഫിലിപ്പ്. തണ്ണീര്‍ത്തടം നികത്തലുമായി ബന്ധപ്പെട്ട പരാതികള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ട്രേഡ് സെന്റര്‍ കെട്ടിടം അനധികൃത നിര്‍മ്മാണം എന്നാണ് കോര്‍പറേഷന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.

പരിപാടിക്ക് അനുമതി നിഷേധിച്ച കാര്യം പൊലീസിനെയും അറിയിച്ചിട്ടുണ്ട്. പരിപാടി നടത്താനാവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ ട്രേഡ് സെന്ററിന് കഴിഞ്ഞില്ലെന്ന് സ്റ്റോപ്പ് മെമ്മോയില്‍ പറയുന്നു. പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് മേയര്‍ പറഞ്ഞു.

Advertisement
inner ad

പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി അവിയല്‍ ബാന്‍ഡിന്റെ ഉള്‍പ്പെടെ സംഗീത പരിപാടിയാണ് ഇന്ന് ട്രേഡ് സെന്ററില്‍ നടത്താനിരുന്നത്. ആയിരക്കണക്കിന് പേര്‍ പങ്കെടുക്കാനിരുന്ന പരിപാടിയാണ്. പരിപാടി നടത്താന്‍ പിപിആര്‍ ലൈസന്‍സ് അനുവദിക്കാന്‍ മതിയായ രേഖകളില്ല എന്നാണ് സ്റ്റോപ്പ് മെമ്മോയില്‍ പറയുന്നത്. എന്നാല്‍ കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

പേര്‍ പങ്കെടുക്കാനിരുന്ന പരിപാടിയാണ്. പരിപാടി നടത്താന്‍ പിപിആര്‍ ലൈസന്‍സ് അനുവദിക്കാന്‍ മതിയായ രേഖകളില്ല എന്നാണ് സ്റ്റോപ്പ് മെമ്മോയില്‍ പറയുന്നത്. എന്നാല്‍ കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

Advertisement
inner ad
Continue Reading

Featured