Accident
ആബേലിന് ഇത് പുനർജന്മം; കിണറ്റിൽ വീണ ഒന്നര വയസ്സുകാരൻ രക്ഷപ്പെട്ടത് പൈപ്പിൽ പിടിച്ചുകിടന്ന്
പോത്തൻകോട്: കളിച്ചുകൊണ്ടിരിക്കവേ ആഴക്കിണറ്റിലേക്കു വീണ ഒന്നര വയസ്സുകാരൻ ആബേലിന് ഇത് രണ്ടാം ജന്മം. വെള്ളത്തിനടിയിലേക്കു താണു പോയ കുഞ്ഞ് മുങ്ങിപ്പൊങ്ങിയതും പമ്പുസെറ്റുമായി ഘടിപ്പിച്ച പൈപ്പിൽ പിടിച്ചു. പിടി വിടാതെ കിടന്ന കുഞ്ഞിനെ മുത്തച്ഛൻ വിജയൻ ഇറങ്ങിയാണ് രക്ഷിച്ചത്. പോത്തൻകോട് നന്നാട്ടുകാവ് മുറമേൽ പുതുവൽ പുത്തൻവീട്ടിൽ അജിയുടെയും ആൻസിയുടെയും മകനാണ് ആബേൽ. ഇപ്പോൾ മെഡിക്കൽകോളജ് എസ്എടിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ആബേൽ.
വീടിനു സമീപത്തുള്ള പഴയ കിണറിന് 14 അടിയോളം താഴ്ചയുണ്ട്. കിണറ്റിനു സമീപം കിടന്ന കസേരയിൽ കയറി അവിടെ നിന്ന് ആബേൽ കൈവരിയിലേക്കു കയറുകയായിരുന്നു. ഇതു കണ്ട് അമ്മ കുഞ്ഞിനെയെടുക്കാൻ ഓടിച്ചെല്ലുമ്പോഴേക്കും കിണറ്റിനു മുകളിലെ വലയ്ക്കിടയിലൂടെ ഉള്ളിലേക്കു വീണു. മുത്തച്ഛൻ വിജയൻ ഉടനെ കിണറ്റിലേക്കിറങ്ങി. അപ്പോഴേക്കും വെള്ളത്തിനടിയിൽ നിന്ന് ഉയർന്നു വന്ന ആബേൽ പൈപ്പിൽ പിടിച്ചു കരഞ്ഞുകൊണ്ടു കിടക്കുകയായിരുന്നു. പാത്രം കെട്ടിയിറക്കി അതിനുള്ളിൽ വച്ചാണ് കുഞ്ഞിനെ പുറത്തെത്തിച്ചത്. വീഴ്ചയുടെ ആഘാതമല്ലാതെ കുഞ്ഞിനു പരിക്കുകളൊന്നുമില്ല. അതെസമയം വിജയന് തളർച്ച ബാധിച്ച് കിണറ്റിൽ നിന്നു കയറാനായില്ല. അയൽവാസികളെത്തി കയറിലൂടെ വിജയനെയും പുറത്തു എത്തിക്കുകയായിരുന്നു. പിന്നീട് ആംബുലൻസിൽ മെഡിക്കൽ കോളജ് എസ്എടിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ അഗ്നിരക്ഷാ സേനാംഗങ്ങളും എത്തിയിരുന്നു.
Accident
ചേര്‍ത്തലയില്‍ കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു
ചേര്‍ത്തല :തങ്കി കവലയില്‍ കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.
കഞ്ഞിക്കുഴി ആയിരംതൈയില്‍ മുരുകേഷ്,ശിവകുമാര്‍എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് അപകടം.ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
Accident
ടോറസ് ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു
കൊച്ചി: കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു. അപകടം നടന്ന ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണ്ണുമായി വന്ന ടോറസ് ലോറി സ്വകാര്യ ബസിലേക്ക് ഇടിക്കുകയായിരുന്നു. ബസ് യു ടേണ്‍ എടുക്കുന്നതിനിടെ ആയിരുന്നു അപകടം. ലോറി ഇടിച്ചതിനെ തുടര്‍ന്ന് ബസ് മറ്റൊരുകടയിലേക്ക് ഇടിച്ച് കയറി. കുട്ടികളടക്കം നിരവധി യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Accident
കൊച്ചിയില്‍ കെഎസ്ആര്‍ടിസി എ.സി ലോഫ്‌ലോര്‍ ബസ് കത്തിനശിച്ചു
കൊച്ചി: കൊച്ചിയില്‍ കെ.എസ്.ആര്‍.ടി.സി എ.സി ലോഫ്‌ലോര്‍ ബസ് കത്തിനശിച്ചു. എം.ജി റോഡിന് സമീപം ചിറ്റൂര്‍ റോഡില്‍ ഈയാട്ടുമുക്കിലാണ് അപകടം. യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.
തൊടുപുഴയിലേക്ക് പോകുകയായിരുന്നു ലോഫ്‌ലോര്‍ ബസ്. തീപിടിക്കുന്നതിന് മുന്നേ ബസില്‍ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതോടെ ബസ് നിര്‍ത്തി മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി. 23ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ ബസ് പൂര്‍ണമായും കത്തുകയായിരുന്നു. ബസിന്റെ പിന്‍ഭാഗത്ത് നിന്നാണ് തീപടര്‍ന്നത്.
വാഹനത്തിലെയും മറ്റ് കടകളിലെയും അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബസില്‍ നിന്ന് മുന്നറിയിപ്പ് സന്ദേശം ലഭിച്ചതാണ് വലിയ അപകടമൊഴിവാക്കിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
-
Kerala1 day ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login