അഫ്​ഗാനില്‍ വിമാനത്തില്‍ നിന്ന്​ വീണു മരിച്ചതിൽ ഒരാൾ ഫുട്ബോൾ താരം

കാ​ബൂ​ൾ : അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ താ​ലി​ബാ​ൻ ഭ​ര​ണം ഏ​റ്റെ​ടു​ത്ത​തോ​ടെ ജീവൻ നിലനിർത്തതാണ് പലായനം ചെയ്യുന്നവർ നിരവധിയാണ്. കഴിഞ്ഞ ദിവസം വിമാനത്തിൽ നിന്ന് ആളുകൾ പൊഴിഞ്ഞു വീഴുന്ന വീഡിയോ മനുഷ്യമനഃസാക്ഷിയെ ഏറെ വേദനിപ്പിച്ചതാണ്.എന്നാൽ യു.​എ​സ്​ വ്യോ​മ വി​മാ​ന​ത്തി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണു മ​രി​ച്ച​വ​രി​ൽ ഒരാൾ ദേ​ശീ​യ ജൂ​നി​യ​ർ ടീ​മി​ൽ ക​ളി​ച്ചി​രു​ന്ന 19കാ​ര​ൻ സാ​ക്കി അ​ൻ​വ​രി​യാ​ണെന്നവാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

താലിബാൻ കാബൂൾ കീഴടക്കിയതോടെ വിമാനതാവളത്തിൽ വൻ തിരിക്ക്​ അനുഭവപ്പെട്ടിരുന്നു. എങ്ങിനെയും വിമാനത്തിൽ കയറിപറ്റി രക്ഷപ്പെടാനുള്ള സെറാമത്തിലായിരുന്നു എല്ലാവരും. വിമാനത്തിൽ കയറാൻ കഴിയാത്തവർ ലാൻഡിങ്​ ഗിയറിലും മറ്റും തൂങ്ങിനിന്ന്​ യാത്ര ചെയ്യാൻ ശ്രമിക്കുകയും മരണത്തിന്​ കീഴടങ്ങുകയും ചെയ്​തിരുന്നു. അഫ്​ഗാനിൽ നിന്ന്​ വന്ന വിമാനത്തിൻറെ ലാൻഡിങ്​ ഗിയറിൽ മനുഷ്യമാംസം ക​ണ്ടെത്തുകയും ചെയ്​തിരുന്നു.

Related posts

Leave a Comment